കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ സാധാരണ ജലദോഷമല്ല , അമിത മരുന്ന് ഉപയോഗം ആപത്ത്; മുന്നറിയിപ്പുമായി നീതി അയോഗ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ എന്നത് സാധാരണ ജലദോഷമല്ലെന്നും അതിന്റെ വ്യാപന കുറക്കേണ്ടത് നമ്മുടെ അുത്തരവാദിത്തമാണെന്നും നീതി അയോഗ് അംഗം ഡോ.വികെ പോള്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 300 ജില്ലകളില്‍ ആഴ്ചതോറും 5 ശതമാനത്തിലധികം കോവിഡ്-19 പോസിറ്റീവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്താണ് പോളിന്റെ പ്രസ്താവന.

നാക്കും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണ പാടില്ല: കെ സുധാകരനെതിരെ എസ്എഫ്ഐനാക്കും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണ പാടില്ല: കെ സുധാകരനെതിരെ എസ്എഫ്ഐ

ഒമൈക്രോണ്‍ ജലദോഷമല്ല അതിന്റെ വ്യാപനം കുറക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പോള്‍ പറഞ്ഞു. മാസ്‌ക് കൃത്യമായി ധരിക്കണമെന്നും വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ഒരു പരിധിവരെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കോവിഡ് -19 തീവ്രവ്യാപനത്തിന്റെ സ്തംഭനമാണ് വാക്‌സിനേഷനെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പോള്‍ പറഞ്ഞു. മരുന്നുകളുടെ ഉപയോഗത്തിന് യുക്തിസഹമായ സമീപനം ഉണ്ടായിരിക്കണമെന്നും അമിതമായ ഏതൊരു ഉപയോഗവും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.വീട്ടില്‍ ചൂടുവെള്ളം കുടിക്കണമെന്നും വായില്‍ കൊള്ളണമെന്നും നിതി ആയോഗ് അംഗം ഉപദേശിച്ചു.അതേസമയം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം, ഗുജറാത്ത് എന്നിവ ആശങ്കാജനകമായ സംസ്ഥാനങ്ങളായി മാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; ഇന്ന് 12,742 പേർക്ക് രോഗം..ടിപിആർ 17 ന് മുകളിൽസംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; ഇന്ന് 12,742 പേർക്ക് രോഗം..ടിപിആർ 17 ന് മുകളിൽ

2

അതേസമയം, ആഗോളതലത്തില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനുവരി 10 ന് ലോകമെമ്പാടുമുള്ള 31.59 ലക്ഷം കേസുകളുടെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍, ഇന്ത്യയിലെ 300 ജില്ലകളില്‍ പ്രതിവാര കേസ് പോസിറ്റീവിറ്റി 5 ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.19 സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം സജീവമായ കൊവിഡ് കേസുകളുണ്ടെന്നും അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് കാരണം ആശങ്കാജനകമായ സംസ്ഥാനങ്ങളായി ഉയര്‍ന്നുവരുന്നതായയും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ മൂലം കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

3

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 9,55,319 പേരാണ് ചികിത്സയില്‍ കഴിയുന്നത്.നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.65 ശതമാനമാണ്. 11.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണ സംഖ്യയിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 442 കൊവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ കേസുകളിലും വര്‍ധനവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,405 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,46,30,536 ആയി.ദേശീയ രോഗമുക്തി നിരക്ക് 96.01% ആണ്.

4

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 21,098 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷമായി. തമിഴ്നാട്ടില്‍ 15,379 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച 13,990 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. കേരളത്തില്‍ 9,066 കേസുകള്‍ കൂടി ചൊവ്വാഴ്ച സ്ഥിരീകരിച്ചു.14,473 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനുവരി അവസാനം വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കര്‍ണാടക വ്യക്തമാക്കി. ഡല്‍ഹിയും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യ ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച 21,259 പുതിയ കേസുകളും 23 മരണങ്ങളും ആണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.

ഭൂട്ടാന്‍ അതിർത്തിയില്‍ നിർമ്മാണങ്ങള്‍ ശക്തമാക്കുന്ന ചൈന: നിരീക്ഷണം തുടർന്ന് ഇന്ത്യഭൂട്ടാന്‍ അതിർത്തിയില്‍ നിർമ്മാണങ്ങള്‍ ശക്തമാക്കുന്ന ചൈന: നിരീക്ഷണം തുടർന്ന് ഇന്ത്യ

5

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,61,900 പരിശോധനകളാണ് നടത്തിയത്. ആകെ 69.52 കോടിയിലേറെ (69,52,74,380) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 85 ലക്ഷത്തിലധികം (85,26,240) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 153.80 കോടി (1,53,80,08,200) പിന്നിട്ടു. 1,64,73,522 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയംകേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 157.13 കോടിയിലധികം (1,57,13,43,575) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.ഉപയോഗിക്കാത്ത 16.50 കോടിയിലധികം (16,50,88,086) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

6

അതിനിടെ രാജ്യത്ത് ഒമൈക്രോണ്‍ കേസുകളിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4,878 കേസുകളാണ് സ്ഥിരീകരിച്ചത്. 1805 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (1,281), രാജസ്ഥാനില്‍ (645), ഡല്‍ഹിയില്‍ (546) എന്നിങ്ങനെയാണ് കേസുകള്‍. കേരളത്തിലും ഒമൈക്രോണ്‍ കേസുകള്‍ ഉയരുകയാണ്.സംസ്ഥാനത്ത് ഇന്ന് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

Recommended Video

cmsvideo
Omicron cluster formed in Pathanamthitta nursing college 76 new cases reported

English summary
Omicron reduction is our reponsibility neethi ayog health member dr,vk paul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X