ഒമിക്രോണ്‍ വകഭേദം; രാജ്യത്ത് 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ല
ന്യൂഡല്‍ഹി: ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ തുടങ്ങാനിരുന്ന അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് 15 മുതല്‍ തുടങ്ങാനിരുന്ന സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലെ എയര്‍ ബബിള്‍ സംവിധാനത്തില്‍ വ്യോമഗതാഗതം തുടരാനാണ് തീരുമാനം. ആഗോള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ മാസം 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബര്‍ 26ന് അറിയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലവില്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ അധികൃതരുടെ നിലപാട്. സര്‍വീസ് എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

കഴിഞ്ഞ 20 മാസമായി സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇന്ന് മുല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരുന്നു. അപകട സാധ്യതയുള്ള രാജ്യങ്ങളുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധിച്ച് നെഗറ്റീവ് ആകുന്നവരെ മാത്രമേ പുറത്തേക്ക് വിടാവൂ എന്നതടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയത്.

അപകട സാധ്യത രാജ്യങ്ങളില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ റാന്‍ഡമായിട്ടാണ് പരിശോധന നടത്തുന്നത്. ലക്ഷണമുള്ളവരും ഫലം പോസീറ്റായവരും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കണം. അതിന് പുറമെ, വിമാനത്താവളങ്ങളും അവരുടേതായ നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ അപകട സാധ്യത പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ആറുപേരുടെ ഫലം പോസിറ്റീവായിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ സ്ഥിരീകരിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് നാല് വിമാനങ്ങളാണ് എത്തിയിരുന്നു. അതില്‍ 1013 പേരെ പരിശോധിക്കുകയും ചെയ്തു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് എല്ലാ യാത്രകാര്‍ക്കും പുറത്ത് കടക്കാനായത്. ആന്റീജന്‍ ആര്‍ടിപിസിആര്‍ എന്നീ രണ്ട് പരിശോധനകളും ഉണ്ടായിരുന്നു. ആന്റീജന്‍ ടെസ്റ്റിന് 3,900 രൂപയും ആര്‍ടിസിആര്‍ ടെസ്റ്റിന് 500 രൂപയുമാണ് നിരക്ക്.
Recommended Video

കര്‍ണാടകയില്‍ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ ബംഗളൂരുവില്‍ ഇറങ്ങി കോവിഡ് പരിശോധന നടത്തണമെന്നും റസല്‍ട്ട് നെഗറ്റീവ് ആവാതെ അവര്‍ക്ക് പുറത്ത് പോകാന്‍ സാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും ശേഷം എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം എന്നിട്ടും നെഗറ്റീവാണെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍. ഡല്‍ഹിയിലെ പോലെത്തന്നെ ചെന്നൈയിലും യാത്രക്കാര്‍ക്ക് ടെസ്റ്റ് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 900 രൂപയും, ആന്റിജന് 4000 രൂപയുമാണ് നിരക്ക്. ആന്റീജന്‍ ടെസ്റ്റിന് 30 മിനിറ്റിനുള്ളില്‍ ഫലവും വരും.












Click it and Unblock the Notifications