കോവിഡ് പശ്ചാത്തലത്തിൽ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ? തീരുമാനം ഇന്നുണ്ടായേക്കും
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതർ ഇന്ന് യോഗം ചേരും. നിലവിലെ കോവിഡ് സ്ഥിതി ഗതികൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യം.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഉൾപ്പെടെയുള്ള കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ന് യോഗം ചേരുക. രാവിലെ 11 മണിക്കാണ് യോഗം.
റിപ്പോർട്ടുകൾ പറഞ്ഞത് പ്രകാരം, അടുത്ത വർഷം, 2022 - ൽ ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നിവ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

"ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 27 - ന് രാവിലെ 11 മണിക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് ഭൂഷൺ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു യോഗം ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള കോവിഡ് - 19 സാഹചര്യം യോഗം ചർച്ച ചെയ്യും. സംഭവ വികാസത്തെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
പ്രിയങ്കയുടെ റോള് മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല് സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒന്ന് മുതൽ രണ്ട് മാസം വരെ മാറ്റി വെയ്ക്കണം എന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. അതിന് ശേഷം, ദിവസങ്ങൾക്ക് ശേഷം ആണ് യോഗം നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതു യോഗങ്ങളും ഉടൻ നിരോധിക്കണം എന്ന് കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇ സി ഐ യോടും ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 23 ന്, ഭൂഷൺ തെരഞ്ഞെടുപ്പിന് വിധേയരായ സംസ്ഥാനങ്ങളോട് "കുത്തിവയ്പ്പ് വേഗത്തിലാക്കാൻ" നിർദ്ദേശിച്ചു. പ്രത്യേകിച്ച് "കവറേജ് കുറഞ്ഞ ജില്ലകളിൽ" ദുർബലരായ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി കുത്തിവയ്പ്പ് വേഗത്തിലാക്കാൻ ആവിശ്യപ്പെട്ടു. കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ വർദ്ധിച്ചു വരുന്ന കേസുകൾക്ക് ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നിർദ്ദേശങ്ങൾ വന്നിരുന്നത്.
മുഖ്യമന്ത്രി മേൽനോട്ടം വഹിക്കും; സിപിഎം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

കോവിഡ് സാഹചര്യത്തിൽ ഉത്തർ പ്രദേശിലേക്കും പഞ്ചാബിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം മൾട്ടി ഡിസിപ്ലിനറി ടീമുകളെ അയച്ചിട്ടുണ്ട്. സംഘങ്ങൾ സ്ഥിതി ഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. പ്രധാന മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കേന്ദ്ര സംഘം സംസ്ഥാനങ്ങളിലേക്ക് എത്താനുളള നടപടി. 10 സംസ്ഥാനങ്ങളിലേക്കാണ് സർക്കാർ സംഘത്തെ വിന്യസിച്ചിരിക്കുന്നത്. കേസുകൾ കൂടുന്നതും വാക്സിനേഷൻ വേഗത കുറയുന്നതും ആയ സംസ്ഥാനങ്ങളിലേക്കാണ് സംഘം പരിശോധന നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരുന്നത്. അതിനൊപ്പം, എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം ഉണ്ട്.

നിരീക്ഷണം, നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് സംഘം പ്രത്യേകം പരിശോധിക്കും. ജീനോം സീക്വൻസിംഗിനായി ക്ലസ്റ്ററുകളിൽ നിന്ന് മതിയായ സാമ്പിളുകൾ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് - 19 പരിശോധന, കോവിഡിൽ ഉചിതമായ പ്രവർത്തനങ്ങളും കാര്യ നിർവ്വഹണവും. ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഓക്സിജൻ എന്നിവയുടെ ലഭ്യത, ഒപ്പം വാക്സിനേഷൻ പുരോഗതിയും സംഘം വിലയിരുത്തും.

അതേ സമയം, സംസ്ഥാനങ്ങളിൽ ഉടനീളം സമാഹരിച്ച കോവിഡ് വിവരങ്ങളിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ പ്രകാരം ഇന്ത്യയിലുടനീളം ഉളള ഒമൈക്രോൺ വകഭേദം അണുബാധകളുടെ എണ്ണം 500 കടന്നു. ഈ കേസുകളിൽ 150 ലധികം പേർ ഇതിനകം സുഖം പ്രാപിച്ചു. കോവിഡിന്റെ കനത്ത പരിവർത്തനം സംഭവിച്ച ഒമൈക്രോൺ വകഭേദം ഇന്നലെ 77 പുതിയ കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ അണുബാധകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും എണ്ണം ഇപ്പോൾ 19 ആയി ഉയർന്നു.