സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും: ഒമൈക്രോൺ ജാഗ്രത വേണം; കുട്ടികൾക്കുളള വാക്സിൻ ഇന്ന് മുതൽ
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും: ഒമൈക്രോൺ ജാഗ്രത വേണം; കുട്ടികൾക്കുളള വാക്സിൻ ഇന്ന് മുതൽ
തിരുവനന്തപുരം: ക്രിസ്മസ് അവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു. ഒമൈക്രോൺ സാഹചര്യങ്ങൾ നിലനിൽക്കെ കടുത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചാണ് സ്കൂൾ തുറക്കൽ.
അതേ സമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള കുട്ടികളുടെ വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 9 മണി മുതൽ 5 മണി വരെയാണ് വാക്സിനേഷൻ.
കുട്ടികൾക്ക് രോഗ പ്രതിരോധത്തിനന്റെ ഭാഗമായുള്ള കൊവിഡ് വാക്സിനേഷൻ നൽകുന്നതിൽ സ്കൂളിലെ അധ്യാപകരും പി ടി എ അംഗങ്ങളും മുന്നോട്ട് വരണം എന്നും വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി തയ്യാറെടുക്കണം എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സ്കൂൾ തലത്തിലും ക്ലാസുകളിലും വാക്സിനേഷൻ സംബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണങ്ങൾ നൽകണം എന്നും വാക്സിനേഷൻ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുമായി അധ്യാപകരും പി ടി എ അംഗങ്ങളും സംസാരിക്കണം എന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.എന്നാൽ, രാജ്യത്ത് കുട്ടികൾക്കുലള വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കുകയാണ്. 15 മുതൽ 18 വയസ്സ് വരെ പ്രായമുളളവർക്കാണ് ഇന്ന് വാക്സിൻ നൽകി തുടങ്ങുന്നത്.

വാക്സിനായി കോവിൻ പോർട്ടലിൽ കുട്ടികൾക്ക് രജിസ്ട്രർ ചെയ്യാം. ഇതിന് പുറമെ തന്നെ സ്പോട്ട് രജിസ്ട്രേഷനും ഉണ്ട്. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിൻ ആണ് കുട്ടികൾക്ക് ലഭിക്കുന്നത്. അതേസമയം, കേരളത്തിൽ വാക്സിനേഷനായുളള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. 15 മുതൽ 18 വയസ്സ് വരെ പ്രായമുളള കുട്ടികൾക്കാണ് കേരളത്തിൽ വാക്സിൻ നൽകുന്നത്. രാവിലെ 9മണി മുതൽ വൈകിട്ട് 5 മണിവരെയാണ് വാക്സിനേഷൻ.

അതേസമയം, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 2 ഞായറാഴ്ച വരെ ആയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നത്. കോവിഡ് പിടിയിൽ അമർന്ന കാരണത്താൽ ഒന്നര വർഷത്തോളം സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിട്ടിരുന്നു.

നീണ്ട നാളത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുകയായിരുന്നു. എന്നാൽ, ജാഗ്രതാ നിർദ്ദേശത്തിന്റയും മുൻകരുകലിന്റെയും ഭാഗമായി ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സ്കൂളിലെ ക്ലാസുകൾ നടന്ന് പോയിരുന്നത്. അതേസമയം, നവംബർ ഒന്നു മുതൽ വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ട് എത്തി പഠിക്കാൻ അനുമതി നൽകാമെന്ന് കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനിക്കുകയായിരുന്നു.

അതേ സമയം, കേരളത്തിൽ കുട്ടികളുടെ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പൂർണമായ സജ്ജീകരണങ്ങൾ ആണ് ചെയ്തിരിക്കുന്നത്. 15.34 ലക്ഷം കുട്ടികൾക്കാണ് കേരളത്തിൽ വാക്സിൻ നൽകുന്നതിനായി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടികൾക്കുള്ള വാക്സിനേഷൻ വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ ആണ് നടത്തുന്നത്.

രാജ്യത്ത് മൈക്രോൺ രോഗം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിനം പ്രതി കേസുകളുടെ എണ്ണം വർധിക്കുന്നത് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും ആശങ്ക പടർത്തുന്നു. കേരളത്തിൽ മാത്രം കഴിഞ്ഞ ദിവസം 45 പേർക്ക് ഒമൈക്രോൺ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് സ്ഥിരീകരണ കണക്കുകൾ പുറത്തു വിട്ടത്. എറണാകുളം 16, തിരുവനന്തപുരം 9, തൃശ്ശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ കോഴിക്കോട് എന്നീ ജില്ലകളിൽ മൂന്ന് വീതം മലപ്പുറം രണ്ട് വയനാട് ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം കേരളത്തിൽ മൈക്രോൺ രോഗ ബാധ സ്ഥിരീകരിച്ചത്.

പുതുവത്സരാഘോഷങ്ങളും ഭാഗമായി സംസ്ഥാനത്തുടനീളം കർശന ജാഗ്രത നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. രാത്രികാല നിയന്ത്രണങ്ങളും നിലവിൽ വന്നിരുന്നു. കഴിഞ്ഞ ദിവസം ഒമൈക്രോൺ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.. ഇവർ ആലപ്പുഴ ജില്ലയിലെ മൂന്നു പേരും തൃശ്ശൂർ ജില്ലയിലെ ഒരാളും ആണ്. രോഗ വ്യാപനം കണക്കിൽ എടുത്ത് കടുത്ത രീതിയിൽ ഉള്ള ജാഗ്രത നിർദേശങ്ങൾ ആണ് ആരോഗ്യ വകുപ്പും മറ്റ് അധികൃതരും പുറപ്പെടുവിക്കുന്നത്.












Click it and Unblock the Notifications