കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസി ലോക്കല്‍ ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാള്‍ പിടിയില്‍, 165ന് പകരം പോയത് 435 രൂപ

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമർപ്പിച്ച സബർബൻ എസി ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഒരാളെ പിടികൂടി

  • By Ankitha
Google Oneindia Malayalam News

മുംബൈ: കള്ളവണ്ടി കയറുന്നത് ആളുകളെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. എന്നാൽ ട്രെയിന്റെ കന്നിയാത്രയിൽ തന്നെയാണെങ്കിലോ? . ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമർപ്പിച്ച സബർബൻ എസി ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഒരാളെ പിടികൂടി. ചർച്ച് ഗേറ്റലേയ്ക്കുള്ള ട്രെയിനിൽ നിന്നാണ് ഇയാളെ ടിടിആർ പിടി കൂടിയത്.

ac

നവൽനിക്കിന് മത്സരിക്കാൻ കഴിയില്ല; റഷ്യയിൽ പുടിൻ തന്നെ പ്രസിഡന്റാകുംനവൽനിക്കിന് മത്സരിക്കാൻ കഴിയില്ല; റഷ്യയിൽ പുടിൻ തന്നെ പ്രസിഡന്റാകും

പിടികൂടിയ ഉടൻതന്നെ ഇയാളെ കൊണ്ട് പിഴ അടപ്പിക്കുകയും ചെയ്തു. 165 രുപ മുടക്കേണ്ട സ്ഥാനത്ത് ഇയാൾക്ക് പോയത് 435 രൂപയാണ്. എസി സബർബൻ തീവണ്ടിയുടെ ടിക്കറ്റ് ചാർജ് 165 രൂപയാണ്. പിഴയും ചേർത്ത് 435 രൂപ ഇടാക്കിയിട്ടുണ്ട്. 165 രൂപ ടിക്കറ്റ് ചാർജു 250 രൂപ പിഴയും 10രൂപ ജിഎസ്ടിയും ചേർന്നതാണ് പിഴ.. ആദ്യ ദിനം 446 പേരാണ് സബർബൻ തീവണ്ടിയിൽ യാത്ര ചെയ്തത്. 25ാം തീയതി മാത്രം 62,746 രൂപ വരുമാനം കിട്ടി.

ജാദവിന്റെ കൂടിക്കാഴ്ച മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി, വിമർശനവുമായി സരബ്ജിത്ത് സിംഗിന്റെ സഹോദരി
തുടക്കത്തിൽ 5 എസി സബർമതി ട്രെയിനുകളാകും സർവീസ് നടത്തുക. ശനി. ഞായർ ദിവസങ്ങൾ തീവണ്ടിയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ സർവീസ് ഉണ്ടായിരിക്കില്ല. സബർമതി തീവണ്ടിയുടെ യാത്ര ചരിത്ര നേട്ടമെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. 150 വർഷം പഴക്കുള്ള സബർബൻ സർവീസിൽ എസി സൗകര്യം ഒരുക്കുന്നത് ആദ്യമായിട്ടാണ്. മുംബൈ സബര്‍ബന്‍ ട്രെയിനിന്റെ ചുവടുപറ്റി ലോക്കല്‍ ട്രെയിനില്‍ എസി സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കൊല്‍ക്കത്ത, ചെന്നൈ, സെക്കന്‍ദരാബദ് തുടങ്ങിയ നഗരങ്ങൾ.

English summary
A passenger was today caught for travelling without ticket in an air-conditioned (AC) suburban train, whose services started here, a senior railway official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X