കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സങ്കല്‍പ്പില്‍ മുങ്ങി ബിജെപി: ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രിയില്ല, നിതീഷിന് വിമര്‍ശനം

Google Oneindia Malayalam News

പട്ന: സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എന്‍ഡിഎ നേതാക്കള്‍ എത്തിയില്ലെന്ന് ആരോപണം. ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷനിടെ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ പിന്റു കുമാര്‍ സിംഗിന്റെ മൃതദേഹം ഞായറാഴ്ചയാണ് പട്ന വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം സ്വീകരിക്കാന്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒരു മുതിര്‍ന്ന നേതാവ് പോലും എത്തിയിരുന്നില്ല. ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്‍പ്പ് റാലി നടക്കാനിരിക്കെയാണ് എന്‍ഡിഎക്കാര്‍ സിആര്‍പിഎഫ് ജവാനെ സൗകര്യപൂര്‍വ്വം മറന്നത്. മുഖ്യമന്ത്രി റാലിയുടെ തിരക്കിലാണെങ്കില്‍ ഒരു സഹപ്രവര്‍ത്തകനെ എങ്കിലും അന്ത്യോപചാരമര്‍പ്പിക്കാന്‍ അയയ്ക്കാമെന്നാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചൗധരി മെഹബൂബ് അലി കൈസറിന്റെ വിമര്‍ശനം.

<strong>വിംഗ് കമാൻഡർ അഭിനന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം</strong>വിംഗ് കമാൻഡർ അഭിനന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തി അന്ത്യോപചാരമര്‍പ്പിക്കാന്‍ തയ്യാറാവാത്തതിനെ വിമര്‍ശിച്ച് മരിച്ച സിആര്‍പിഎഫ് ഇന്‍സ്പെക്ടറുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പട്നയില്‍ 130 കിലോമീറ്റര്‍ അകലെ ബേഗുസാരായിയിലെ ധന്‍ചാക്കി ഗ്രാമത്തിലാണ് സിആര്‍പിഎഫ് ഇന്‍സ്പെക്ടറുടെ വീട്. ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഗരിമ മല്ലിക്ക്, സിആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ജാ, ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചൗധരി മെഹബൂബ് അലി കൈസര്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

encounter-

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി നിധീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും എത്തിയിരുന്നു. ബിഹാറില്‍ നിന്നുള്ള രണ്ട് സിആര്‍എഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജെപിയുടെ സങ്കല്‍പ്പ് റാലിക്കായി നിരവധി കേന്ദ്രമന്ത്രിമാരാണ് ഞായറാഴ്ച പട്നയിലുള്ളത്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പട്ന വിമാനത്താവളത്തില്‍ എത്തുകയും ചെയ്തേക്കും. ഈ സാഹചര്യത്തിലാണ് സിആര്‍പിഎഫ് ജവാന് അര്‍ഹിക്കുന്ന ആദരവ് നല്‍കാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എത്താതിരുന്നത്.

ഒരു ഓഫീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുപ് വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. മരിച്ചെന്ന് കരുതിയ ഭീകരന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിടുന്ന ബിജെപിയുടെ ഈ ദശകത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് സങ്കല്‍പ്പ് റാലി. റാലിക്ക് ശേഷം ബിഹാറിലെ ഭരണകക്ഷികള്‍ തമ്മില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഷയത്തില്‍ ധാരണയിലെത്തും.

English summary
On Rally Day, No NDA Leader At Patna Airport To Receive Soldier's Body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X