നെഗറ്റീവും നെഗറ്റീവും കൂട്ടിയാൽ ഉത്തരം പോസ്റ്റീവ്; പുതിയ കണക്കുമായി ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രിയുടെ കണക്ക് പഠിപ്പിപ്പ് വൈറലാകുന്നു. ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിലെത്തിയ മന്ത്രി ക്ലാസിൽ കയറി അധ്യാപികയെ കണക്ക് പഠിപ്പിക്കുകയായിരുന്നു. ക്ലാസിൽ കയറി ടീച്ചറോട് ചോദ്യങ്ങൾ ചോദിച്ച മന്ത്രി ടീച്ചർ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണെന്ന് വാദിച്ചു. കൂടാതെ കുട്ടികളുടെ മുന്നിൽ നിർത്തി ടീച്ചറെ ശകാരിക്കുകയും ചെയ്തു.

uttarakhand

നെഗറ്റീവും നെഗറ്റീവും നെഗറ്റീവും തമ്മിൽ കൂട്ടിയാൽ എന്താകും ഉത്തരമെന്ന് മന്ത്രി ടീച്ചറിനോട് ചോദിച്ചു. നെഗറ്റീവാണെന്നായിരുന്നു ടീച്ചറിന്റെ മറുപടി. എന്നാൽ നെഗറ്റീവും നെഗറ്റീവും തമ്മിൽ കൂട്ടിയാവൽ ഉത്തരം പോസ്റ്റീവാണെന്നാണ് മന്ത്രിയുടെ വാദം. അത് സമർഥിക്കാനായി ഉദാഹരണം സഹിതമാണ് മന്ത്രി നിരത്തുന്നത്. മൈനസ് 1 ഉം മൈനസ് 1ഉം തമ്മിൽ കൂട്ടിയാൽ എത്രയാകും ഉത്തരമെന്ന് മന്ത്രി ചോദിക്കുന്നുണ്ട് മൈനസ് രണ്ടെന്ന് അവർ ഉത്തരം പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ മന്ത്രി തയാറായിരുന്നില്ല. പൂജ്യം ആണെന്നാണ് മന്ത്രിയുടെ കണക്ക്. തെളിക്കാനായി അധ്യാപിക ശ്രമിച്ചെങ്കിലും അത് അംഗീകരിക്കാൻ മന്ത്രി കൂട്ടാക്കിയില്ല.

മന്ത്രിയുടെ കണക്ക് പഠിപ്പിപ്പ് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അധ്യാപികയെ ശകാരിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിലുണ്ട്. മന്ത്രിയുടെ മോശമായ പെരുമാറ്റത്തിനെതിരെ അധ്യാപക സംഘടന രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി മാപ്പു പറയണമെന്നാണ് അധ്യാപിക ഉൾപ്പെട്ട സംഘടനയുടെ ആവശ്യം. എന്നാൽ താൻ നല്ല ഉദ്യേശത്തോടെയാണ് സ്കൂൾ സന്ദർശിച്ചതെന്നും എന്നാൽ ഇന്നത്തെ സ്കൂൾ പ്രവർത്തനങ്ങളോട് തനിക്ക് വിയോജിപ്പാണെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A surprise visit by Uttarakhand Education Minister Arvind Pandey to a government school turned out to be a humiliating experience for a class 8 school teacher who was pulled up by the minister in front of her class this week.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്