‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് നല്ല നിർദ്ദേശം; നടപ്പിലാക്കാൻ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു നല്ല നിർദ്ദേശമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീണർ സുനിൽ ചന്ദ്ര. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇത് ഭരണഘടനയെ ബാധിക്കുന്ന പ്രശ്നം ആണ് ആയതിനാൽ ഇക്കാര്യം പാർലമെന്റിലാണ് തീരുമാനിക്കേണ്ടത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ പ്രാപ്തമാണെന്നും സുനിൽ ചന്ദ്ര പറഞ്ഞു.
"ഭരണഘടനയനുസരിച്ച് എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തണം എന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നവയാണ്. എന്നാൽ പിന്നീട് ചില നിയമസഭകൾ പിരിച്ചുവിട്ടു. ചിലപ്പോൾ പാർലമെന്റും. ഇത് നമ്മുടെ തിരഞ്ഞെടുപ്പ് ക്രമത്തിന്റെ താളം തെറ്റിച്ചു". സുനിൽ ചന്ദ്ര പറഞ്ഞു. അഞ്ച് വർഷത്തെ നിയമസഭാ കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത ഒരു നിയമസഭയ്‌ക്ക് ഭരണഘടന പ്രകാരം അത് നിർത്തലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പിനായി പാർലമെന്റിന്റെ കാലാവധി വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണ്. എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടത്താൻ കഴിയും. അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളെക്കുറിച്ചും ചന്ദ്ര സംസാരിച്ചു. പല റാലികളും പദയാത്രകളും നിരോധിച്ചത് കടുത്ത തീരുമാനമായിരുന്നെന്നു. "സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോൾ, കൊറോണ വൈറസിന്റെ മൂന്നാം തരംഗം വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ഡിസംബറിൽ എത്തുമ്പോൾ, ഒമിക്റോൺ രാജ്യം മുഴുവൻ പടർന്ന് പിടിച്ചു. കമ്മീഷൻ യൂണിയനുമായി ചർച്ച ചെയ്തു. ആരോഗ്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിയുമായും സംസ്ഥാന ആരോഗ്യ സെക്രട്ടറിയുമായും സംസാരിച്ചു. ഇതേ തുടർന്നാണ് ഞങ്ങൾ നടപടി സ്വീകരിച്ചത്."
"ചില സംസ്ഥാനങ്ങളിൽ, എല്ലാവർക്കും വാക്സിനേഷൻ നൽകാൻ സാധിച്ചിരുന്നില്ല. അതിനാൽ ആദ്യ ആഴ്ചയിൽ ഇവിടങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനം ഉണ്ടായിരുന്നില്ല. പകരം നിയന്ത്രിതമായ എണ്ണത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനുമതി നൽകുകയായിരുന്നു. വോട്ട് സുരക്ഷിതമായിരിക്കണം, വോട്ടറും സുരക്ഷിതരായിരിക്കണം. എന്നതാണ് കമ്മീഷന്റെ അടിസ്ഥാന ആശയം, എല്ലാ ശനിയാഴ്ചയും ഞായറാഴ്ച, ഞങ്ങൾ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയോട് എല്ലാവർക്കും വാക്സിനേഷൻ നൽകാൻ നിർദ്ദേശിച്ചു " അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടത്തണമെന്ന് സുപ്രീം കോടതിയിൽ ഒരു ഹർജി ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഞങ്ങൾ ഒരു ആപ്പ് സൃഷ്‌ടിക്കുകയും ക്രിമിനൽ ചരിത്രമുള്ള സ്ഥാനാർത്ഥികളുടെ ചരിത്രം വെബ്‌സൈറ്റിൽ ചേർക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു. 6,900 സ്ഥാനാർത്ഥികളിൽ 1,600-ലധികം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു, 25% സ്ഥാനാർത്ഥികളും മുൻ കാലങ്ങളിൽ ക്രിമിനൽ കേസിൽ പെട്ടവരായിരുന്നു.












Click it and Unblock the Notifications