കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങൾക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം'; തരൂരിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി

Google Oneindia Malayalam News

ദില്ലി: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി. തരൂരിന് ഇരട്ട മുഖമാണെന്ന് മിസ്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നടപടികളിൽ സമിതിക്ക് മുന്നിൽ തൃപ്തി പ്രകടിപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ ചെളിവാരിയെറിയുകയാണ് തരൂർ ചെയ്തതെന്ന് മിസ്ത്രി കുറ്റപ്പെടുത്തി.

photo-2022-10-08-11-51-37-166

' പറയുന്നതിൽ ക്ഷമിക്കണം. നിങ്ങൾക്ക് ഇരട്ട മുഖമാണ്. എന്റെ മുന്നിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കും. പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം പ്രകടിപ്പിക്കും.മാധ്യമങ്ങൾക്ക് മുന്നിലാണ് നിങ്ങൾ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്', മിസ്ത്രി പറഞ്ഞു. നിങ്ങളുടെ പരാതികൾ ഞങ്ങൾ പരിഗണിച്ചിട്ടും അക്കാര്യം വകവെക്കാതെ തിരഞ്ഞെടുപ്പ് സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തി', മിസ്ത്രി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് തരൂർ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ സംബന്ധിച്ച് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് മധുസൂദനന്‍ മിസ്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിലാണ് മിസ്ത്രിയുടെ പ്രതികരണം. പരാതി ഉന്നയിച്ച് കൊണ്ടുള്ള കത്ത് പരസ്യപ്പെടുത്തിയ നടപടി തെറ്റാണെന്നും മിസ്ത്രി കുറ്റപ്പെടുത്തി.

Viral video: രണ്ട് കവിളുകളിലും ചേര്‍ത്തു പിടിച്ചുമ്മ; രാഹുലിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വൃദ്ധViral video: രണ്ട് കവിളുകളിലും ചേര്‍ത്തു പിടിച്ചുമ്മ; രാഹുലിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വൃദ്ധ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ശശി തരൂരിന് ലഭിച്ചത് 1072 വോട്ടുകളായിരുന്നു. കോൺഗ്രസ് ഔദ്യോഗിക നേതൃത്വം ഒന്നടങ്കം ഖാർഗെയ്ക്ക് പിന്നിൽ അണി നിരന്നപ്പോൾ നേതൃത്വത്തോട് പടവെട്ടിയായിരുന്നു തരൂർ പോരാടിയത്. അതുകൊണ്ട് തന്നെ 1072 വോട്ട് എന്നത് തരൂരിനെ സംബന്ധിച്ച് വലിയ വിജയമാണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കളുടെ പ്രതികരണം.

'ഗവർണറോട് തോറ്റതിന് യുപിയോടോ..,അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍, ഇത് കാപട്യം'; വി മുരളീധരൻ'ഗവർണറോട് തോറ്റതിന് യുപിയോടോ..,അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍, ഇത് കാപട്യം'; വി മുരളീധരൻ

അതേസമയം തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വെച്ച ശശി തരൂരിന് പാർട്ടിയിൽ ഇനി എന്ത് റോൾ ആയിരിക്കും ലഭിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.ദേശീയ തലത്തിൽ ഭാരവാഹിത്വം തരൂർ ആവശ്യപ്പെട്ടേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോൾ തരൂരിനെ പരിഗണിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

അതിനിടെ ഇന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തി. പതിനഞ്ച് മിനിറ്റോളം അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. പരാജയപ്പെട്ടാൽ തരൂരിന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സോണിയ വാക്ക് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നു.

2018 ആവർത്തിക്കുമോ? കോൺഗ്രസ് സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കുമാരസ്വാമി2018 ആവർത്തിക്കുമോ? കോൺഗ്രസ് സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കുമാരസ്വാമി

English summary
'One face in front of us, another face in front of the media'; Congress election committee against Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X