കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാക്കിനെതിരെ മുസ്ലിങ്ങള്‍; പരാതിയില്‍ പത്തുലക്ഷം പേരുടെ ഒപ്പ്, മോദി മുസ്ലിങ്ങള്‍ക്കൊപ്പം!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തുനിന്ന് വിവാദ വിവാഹമോചന രീതിയായ മുത്തലാക്ക് തുടച്ചുനീക്കാനുള്ള നീക്കവുമായി പത്തുലക്ഷം പേരുടെ പരാതി. മുസ്ലിം രാഷ്ട്രീയ മഞ്ച്, ആര്‍എസ്എസ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് രാജ്യത്തെ പത്തുലക്ഷം മുസ്ലിങ്ങള്‍ ഒപ്പു വച്ച പരാതി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. മുത്തലാക്കിനെക്കുറിച്ച് രാജ്യത്ത് സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും പേര്‍ പരാതിയില്‍ ഒപ്പുവച്ചിട്ടുള്ളത്.

എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയമാണ് ഈ പ്രവണതയ്ക്ക് പിന്നിലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ 200 ദശലക്ഷം ജനങ്ങളില്‍ 18.5 ശതമാനം മുസ്ലിങ്ങളാണ്. മുത്തലാക്കിനെ ശക്തമായി എതിര്‍ക്കുന്ന സ്ത്രീകള്‍ സുപ്രീംകോടതിയിലും മുത്തലാക്ക് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

muslim-24

മുത്തലാക്കിനെതിരെയുള്ള തന്റെ നിലപാട് കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. മുത്തലാക്ക് കൊണ്ട് മുസ്ലിം സ്ത്രീകളെ നശിയ്ക്കാന്‍ അനുവദിക്കരുതെന്ന് മോദി മോദി പറഞ്ഞിരുന്നു. മുത്തലാഖ് തുടരുന്നതില്‍ തങ്ങളുടെ അഭിപ്രായം മുസ്ലിം സ്ത്രീകള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസും രംഗത്തെത്തിയിരുന്നു.

English summary
A petition started by the Muslim Rashtriya Manch (MRM), an Islamic organisation affiliated with the Rashtriya Swayamsevak Sangh (RSS), calling for the abolition of triple talaq, has received signatures of more over a million Muslims from across India with women in majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X