Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ചുയർന്ന് ഉള്ളി വില; മാർച്ചിന് ശേഷം 400 ശതമാനത്തിൽ അധികം വില വർദ്ധന

ദില്ലി: ഈ വര്‍ഷം മാര്‍ച്ചിന് ശേഷം രാജ്യത്ത് ഉള്ളിയുടെ വില 400 ശതമാനം വര്‍ധിച്ചതായി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019 ഡിസംബര്‍ 3ന് രാജ്യത്തെ ഉള്ളിയുടെ ശരാശരി വില കിലോഗ്രാമിന് 81.9 രൂപയായി രേഖപ്പെടുത്തി. 2019 മാര്‍ച്ചില്‍ ഇത് കിലോഗ്രാമിന് 15.87 രൂപയായിരുന്നു. പുതിയ ഉള്ളി ഇറക്കുമതി ചെയ്യുന്നതോടെ വില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ചൊവ്വാഴചത്തെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് ഉള്ളി വില.

ഗോവയിലെ പനാജിയില്‍ കിലോഗ്രാമിന് 165 രൂപയാണ് ഉള്ളി വില. മാത്രമല്ല ഔദ്യോഗിക കണക്കുകള്‍ പ്രകാരം 114 നഗരങ്ങളിള്‍ ഒരു കിലോ ഉള്ളിയുടെ ശരാശരി വില 100 രൂപയിലധികമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഉള്ളി വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്. നവംബര്‍ 25 മുതല്‍ ഉള്ളി വില കിലോഗ്രാമിന് 100 രൂപയില്‍ കൂടുതലായി. ഇതോടെ ഉള്ളി വില ദേശീയ പ്രാധാന്യമുള്ള വിഷയമായി മാറി.

onion

വിലക്കയറ്റം റെക്കോര്‍ഡ് മറികടന്നതോടെ പല കടകളില്‍ നിന്നും വലിയ തോതില്‍ ഉള്ളി മോഷണം പോയി. ദില്ലിയില്‍ ഉള്ളി വില ശരാശരി കിലോയ്ക്ക് 96 രൂപയും മുംബൈയില്‍ 102 രൂപയുമാണ്. ചെന്നൈയില്‍ 100 രൂപയും കൊല്‍ക്കത്തയില്‍ 140 രൂപയുമായപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ വില ഇതിലും കൂടുതലാണ്. തിരുവനന്തപുരം, കോഴിക്കോട്, മായബന്ദര്‍ എന്നിവിടങ്ങളില്‍ കിലോയ്ക്ക് 160 രൂപയും തിരുപ്പതി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കിലോയ്ക്ക് 150 രൂപയുമാണ് വില.

വൈകിയെത്തിയ മണ്‍സൂണ്‍ ആണ് ഉള്ളി വില ഇത്രയധികം ഉയരാന്‍ കാരണമായത്. സവാള ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ അധിക മഴ പെയ്തതോടെയുള്ളായ വെള്ളപ്പൊക്കം കാരണം വന്‍ കൃഷി നാശവുമുണ്ടായി. ഖാരിഫ് സീസണില്‍ ആഭ്യന്തര വിള ഉല്‍പാദനത്തില്‍ ഇത്തവണ 26 ശതമാനം ഇടിവ് രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ വലിയ തോതില്‍ ഉള്ളി ഇറക്കുമതി ചെയ്തിട്ടുണ്ട്. മാത്രമല്ല ഉള്ളി കയറ്റുമതി നിരോധിക്കുകയും

ചില്ലറ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും സംഭരിക്കാവുന്ന ഉള്ളിയുടെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായും പൂഴ്ത്തിവെപ്പ് തടയുന്നതിനുമായി ചില്ലറ വ്യാപാരികള്‍ക്ക് ഉള്ളി സംഭരിക്കാനുള്ള പരിധി അഞ്ച് ടണ്ണില്‍ നിന്നും രണ്ട് ടണ്ണായി തിങ്കളാഴ്ച വീണ്ടും കുറച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+