• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാഗ്രതൈ!!!കോടികളുടെ ഓണ്‍ലൈന്‍ പണം തട്ടിപ്പ്; ഓണ്‍ലൈനില്‍ ഒളിഞ്ഞിരിക്കുന്നത് ചതിക്കുഴികള്‍!!!

വാരാണസി: മൂന്ന് കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. 6.5 ലക്ഷം ആളുകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസേനയാണ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അനുഭവ് മിത്തല്‍, ശ്രീധര്‍ പ്രസാദ്, മഹേഷ് ദയാല്‍ എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

നോയിഡയിലെ ഓഫീസില്‍ നിന്ന് പൊലീസ് 500 കോടി രൂപയാണ് പിടിച്ചെടുത്തത്. വ്യാജ വെബ്ബ്‌സൈറ്റിന്റെ മറവില്‍ നിക്ഷേപകരെ പറ്റിച്ച് ഉണ്ടാക്കിയ പണമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് പുറമേ നോയിഡയിലെ ബാങ്കില്‍ നിന്ന് 500 കോടി രൂപയും ബന്ധപ്പെട്ട രേഖകളും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിുണ്ട്.

വെബ്ബ്‌സൈറ്റിന്റെ മറവില്‍

വെബ്ബ്‌സൈറ്റിന്റെ മറവില്‍

സോഷ്യല്‍ട്രേഡ് ബിസ് എന്ന വെബ്ബ്‌സൈറ്റിന്റെ മറവില്‍ ഒരോ വ്യക്തികളില്‍ നിന്ന് 5,750 മുതല്‍ 57,500 രൂപവരെയുള്ള തുകയാണ് സംഘം തട്ടിപ്പ് നടത്തി കൈക്കലാക്കിയിട്ടുള്ളത്. വെബ്ബ്‌സൈറ്റില്‍ ഓരോ ക്ലിക്കിനും അഞ്ച് രൂപ വീതം നല്‍കുമെന്നാണ് കമ്പനി നല്‍കിയ വാഗ്ദാനം.

നിക്ഷേപത്തട്ടിപ്പ്

നിക്ഷേപത്തട്ടിപ്പ്

അബ്ലൈസ് ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ നോയിഡയില്‍ ആരംഭിച്ച കമ്പനി അടിക്കടി പേരുമാറ്റിയതായി ആരോപണമുണ്ട്. 6.5 ലക്ഷം പേരില്‍ നിന്ന് തട്ടിപ്പ് നടത്തി 3,700 കോടി രൂപ ശേഖരിച്ചതായി യുപി പൊലീസ് സൂപ്രണ്ട് ത്രിവേണി സിംഗ് പറയുന്നു.

'ബിടെക് ബുദ്ധി'

'ബിടെക് ബുദ്ധി'

ഗാസിയാബാദില്‍ നിന്നുള്ള എന്‍ജിനീയറിംഗ് ബിരുദധാരിയായ മിത്തലാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രസാദ്, യുപി സ്വദേശിയായ ദയാല്‍ എന്നിവരാണ് തട്ടിപ്പ് സംഘത്തിന്റെ മുഖ്യകണ്ണികള്‍.

പണം ഓരോ ക്ലിക്കിലും

പണം ഓരോ ക്ലിക്കിലും

2015 ആഗസ്തില്‍ നിക്ഷേപകര്‍ക്ക് പണമുണ്ടാക്കുന്നതിനായി പോര്‍ട്ടല്‍ പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിരുന്നു. കമ്പനിയിലേയ്ക്ക് നിക്ഷേപകര്‍ പണമടയ്ക്കുന്നതോടെ നിക്ഷേപകരോട് അവര്‍ അയച്ചുനല്‍കുന്ന വ്യത്യസ്ത പേജുകളില്‍ ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും അത് വഴി തട്ടിപ്പ് നടത്തുകയുമായിരുന്നു മാര്‍ഗ്ഗം.

നിക്ഷേപകര്‍ക്ക് പണി കിട്ടി

നിക്ഷേപകര്‍ക്ക് പണി കിട്ടി

കമ്പനി നല്‍കിയ ലിങ്കില്‍ ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോളും ആറ് രൂപ ലഭിയ്ക്കുമെന്നും അതില്‍ അഞ്ച് രൂപ നിക്ഷേപകര്‍ക്ക് ലഭിയ്ക്കുമെന്നുമായിരുന്നു കമ്പനിയുടെ അവകാശവാദം. തട്ടിപ്പില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ബാങ്കില്‍ നിന്ന് പിടിച്ചെടുത്തു

ബാങ്കില്‍ നിന്ന് പിടിച്ചെടുത്തു

നോയിഡയിലെ ബാങ്കില്‍ നിന്ന് പൊലീസ് 500 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ രേഖകളും പൊലീസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം റിസര്‍വ് ബാങ്കിനെയും സെബിയേയും ആദായനികുതി വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍!!

ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍!!

ഡിജിറ്റല്‍ ബാങ്കിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ദില്ലി കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പണം തട്ടിപ്പ് വര്‍ധിക്കുന്നതോടെ രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നാണ്.

English summary
Three persons alleged to have duped nearly 6.5 lakh people of Rs. 3,700 crore through an online portal have been arrested by the Uttar Pradesh police. Busting one of the biggest internet frauds, the Special Task Force (STF) of the police arrested the trio of Anubhav Mittal, Sridhar Prasad and Mahesh Dayal from Sector 63 in Noida on Wednesday and seized nearly Rs. 500 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more