Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടുമാറ്റം: പ്രവാസികള്‍ക്ക് മാത്രം, വാക്കും കേട്ട് കാത്തിരുന്നവര്‍ക്ക് കിട്ടിയത് ഉഗ്രന്‍ പണി

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്നവര്‍ക്ക് മാത്രമാണ് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുക

ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇല്ലാതിരുന്ന പ്രവാസികള്‍ക്ക് മാത്രമേ അസാധുനോട്ടുകള്‍ മാറിയെടുക്കാനാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്നവര്‍ക്ക് മാത്രമാണ് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുക.

ഡിസംബര്‍ 30നുള്ളില്‍ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫീസുകളിലെത്തി പണം നിക്ഷേപിക്കാമെന്ന് ക്യാബിനറ്റ് അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്തായിരുന്നവര്‍ക്ക് ഒപ്പം ഇന്ത്യയിലുണ്ടായിട്ടും പണം നിക്ഷേപിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സമയം അനുവദിക്കുമെന്നായിരുന്നു ഓര്‍ഡിനന്‍സില്‍ പറയുന്നത്.

ശ്രമം പാഴായി

ശ്രമം പാഴായി

ഡിസംബര്‍ 30നുള്ളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിയ്ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളില്‍ 2017 മാര്‍ച്ച് 31 വരെ സത്യവാങ്മൂലത്തോടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

വാഗ്ദാനം പൊള്ളയോ

വാഗ്ദാനം പൊള്ളയോ

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത് 2017 ജനുവരിയില്‍ നോട്ടുമാറാന്‍ നിരവധി പേരാണ് കൊല്‍ക്കത്ത, അഹമ്മദാബാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബാങ്ക് ഓഫീസുകളിലെത്തിയത്. എന്നാല്‍ വിദേശത്തായിരുന്നവര്‍ക്ക് അല്ലാതെ നോട്ടുമാറ്റിയെടുക്കാന്‍ പ്രത്യേകം സമയം അനുവദിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

വിദേശത്തായിരുന്നവര്‍ക്ക് മാത്രം

വിദേശത്തായിരുന്നവര്‍ക്ക് മാത്രം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍30 വരെ വിദേശത്തായിരുന്നവര്‍ക്ക് മാത്രമാണ് കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സത്യനോട്ടുകള്‍ നിക്ഷേപിയ്ക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളൂവെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

സമയം അവസാനിച്ചു

സമയം അവസാനിച്ചു

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായിരുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കുവാനുമുള്ള സമയപരിധി അവസാനിച്ചുവെന്നും അത്രസമയം മാത്രമേ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്നവര്‍ക്ക് നല്‍കാനാവൂ എന്നും ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഓര്‍ഡിന്‍സില്‍ വ്യക്തം

ഓര്‍ഡിന്‍സില്‍ വ്യക്തം

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷമുള്ള 50 ദിവസം ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്ക് മാത്രമേ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയൂ എന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നുവെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് വിട്ടുനിന്നതിനുള്ള കാരണവും വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.

 ഡിസംബര്‍ 30ന് ശേഷം

ഡിസംബര്‍ 30ന് ശേഷം

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ 2016 ഡിസംബര്‍ 30ന് ശേഷം അസാധുനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആര്‍ബിഐ ഓഫീസുകളില്‍ നിന്ന് നോട്ടുമാറാന്‍ അനുവദിയ്്ക്കുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+