കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? മുരളീധരനെ നിയോഗിച്ച് ബിജെപി, കൂട്ടിന് ത്രിപുര തന്ത്രജ്ഞനും!!

Google Oneindia Malayalam News

വിജയവാഡ: ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വാശി കേരളത്തില്‍ മുറുകുന്നു. കാരണം അവിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. പ്രകോപിതനാകാതെ തന്ത്രങ്ങളിലൂടെ രാഷ്ട്രീയ ശത്രുവിനെ വീഴ്ത്താനുള്ള ഉമ്മന്‍ ചാണ്ടിയുടെ കഴിവ് എതിരാളികള്‍ക്ക് നന്നായറിയാം.

അതുകൊണ്ട് തന്നെ ബിജെപിയും രണ്ടിലൊന്ന് കല്‍പ്പിച്ചാണ്. കേരളത്തില്‍ നിന്നുള്ള വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി. ഇനി ഉമ്മന്‍ ചാണ്ടിയോ മുരളീധരനോ എന്ന ചോദ്യമാണ് ആന്ധ്ര തിരഞ്ഞെടുപ്പില്‍ ഉയരുക. ഇരുവരും തമ്മിലുള്ള പോരിന് കളമൊരുങ്ങുന്ന ആന്ധ്രയിലെ വിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന് അടിപതറിയത്..

കോണ്‍ഗ്രസിന് അടിപതറിയത്..

വൈഎസ്ആറിന്റെ വിയോഗ ശേഷമാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിന് അടിപതറിയത്. പിന്നീട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കലാപം തുടങ്ങി. ഒടുവില്‍ അദ്ദേഹം പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. കോണ്‍ഗ്രസ് ക്ഷയിക്കാന്‍ തുടങ്ങി.

 ഉമ്മന്‍ ചാണ്ടിയുടെ ദൗത്യം

ഉമ്മന്‍ ചാണ്ടിയുടെ ദൗത്യം

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലക്കാരനായി നിശ്ചയിച്ചിട്ടുള്ളത്. അദ്ദേഹം തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ജില്ലാത്തലത്തില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചും പാര്‍ട്ടി വിട്ടുപോയവരെ കൂടെ കൂട്ടിയുമാണ് ഉമ്മന്‍ ചാണ്ടി അടിത്തറ ശക്തമാക്കുന്നത്.

ബിജെപി രണ്ടുപേരെ അയക്കുന്നു

ബിജെപി രണ്ടുപേരെ അയക്കുന്നു

ഈ വേളയില്‍ ബിജെപി രണ്ടുപേരെയാണ് ആന്ധ്രയിലേക്ക് അയക്കുന്നത്. അതില്‍ പ്രധാനി രാജ്യസഭാ എംപിയും മലയാളിയുമായ വി മുരളീധരനാണ്. ഉമ്മന്‍ ചാണ്ടിയുടെ പല തന്ത്രങ്ങളും കണ്ട് പരിചയമുള്ള വ്യക്തിയാണ് മുരളീധരന്‍. അതുകൊണ്ടുതന്നെയാണ് ബിജെപി മുരളീധരനെ നിയോഗിക്കാന്‍ കാരണം.

ടിഡിപി കൈവിട്ട ബിജെപി

ടിഡിപി കൈവിട്ട ബിജെപി

ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയാണ് ആന്ധ്ര ഭരിക്കുന്നത്. ബിജെപിയെ കൂടെ ചേര്‍ത്ത് ഭരണം തുടങ്ങിയ ടിഡിപി അടുത്തിടെ ബിജെപി ബന്ധം ഒഴിഞ്ഞു. ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വേര്‍പ്പിരിയലിന് കാരണം.

മുരളീധരന്റെ ചുമതല

മുരളീധരന്റെ ചുമതല

ടിഡിപിയില്ലെങ്കിലും ബിജെപി അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം. ഇത് തെളിയിക്കലാണ് വി മുരളീധരന്റെ ചുമതല. പ്രത്യേക സംസ്ഥാന പദവിയുടെ കാര്യത്തില്‍ ഉടക്കിയ ടിഡിപി കേന്ദ്രസര്‍ക്കാരില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആന്ധ്ര മന്ത്രിസഭയില്‍ നിന്ന് ബിജെപിയും മന്ത്രിമാരെ പിന്‍വലിച്ചു.

ജഗനെ കിട്ടുമോ

ജഗനെ കിട്ടുമോ

ടിഡിപിയും കോണ്‍ഗ്രസും ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ബിജെപിക്ക് നേരിടേണ്ട കക്ഷികള്‍. ജഗനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതേ ശ്രമം കോണ്‍ഗ്രസും നടത്തുന്നു. ഉമ്മന്‍ ചാണ്ടി ഇതിനുള്ള കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്.

ടിഡിപിയുണ്ടാകില്ല

ടിഡിപിയുണ്ടാകില്ല

ടിഡിപി ഇനി ബിജെപി സഖ്യമുണ്ടാക്കില്ല എന്നുറപ്പാണ്. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ടിഡിപിയാണ്. തൊട്ടുപിന്നാലെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസും നല്‍കിയിരിക്കുകയാണ് അവര്‍. ടിഡിപിയില്ലാതെ തന്നെ ബിജെപിയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കലാണ് മുരളീധരന്റെ മുന്നിലുള്ള ദൗത്യം.

സിപിഎമ്മിനെ വീഴ്ത്തിയ തന്ത്രജ്ഞന്‍

സിപിഎമ്മിനെ വീഴ്ത്തിയ തന്ത്രജ്ഞന്‍

മുരളീധരന് കൂട്ടായി ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ സുനില്‍ ദേവ്ധറിനെയാണ്. ത്രിപുരയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തിയ തന്ത്രങ്ങള്‍ ഒരുക്കിയത് ദേവ്ധര്‍ ആയിരുന്നു. ആര്‍എസ്എസ് മുന്‍കൈയ്യെടുത്താണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്ക് ഈ രണ്ടുപേരെയു നേരിടേണ്ടി വരുമെന്ന് ചുരുക്കം.

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്യുന്നത്

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്യുന്നത്

പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഒരുക്കുകയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്യുന്നത്. ഒക്ടോബര്‍ രണ്ട് മുതലായിരിക്കും കോണ്‍ഗ്രസ് പൂര്‍ണമായും തിരഞ്ഞെടുപ്പിന് സജ്ജമാകുകയെന്ന് അദ്ദേഹം പറയുന്നു. അന്നുമുതല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങള്‍ അദ്ദേഹം കണ്ടുവെച്ചിട്ടുണ്ട്. ഓരോ വീടുകളും കയറി ഇറങ്ങിയുള്ള പ്രചാരണത്തിനാണ് ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

44000 ബൂത്ത് കമ്മിറ്റികള്‍

44000 ബൂത്ത് കമ്മിറ്റികള്‍

പല പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരികായാണിപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല, പാര്‍ട്ടി വിട്ട നേതാക്കളെയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരിച്ചുകൊണ്ടുവരികയാണ്. 44000 ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കും. ഇവരുടെ നേതൃത്വത്തിലായിരിക്കും ഗൃഹസമ്പര്‍ക്ക പരിപാടി.

മതേതരത്വ സര്‍ക്കാര്‍

മതേതരത്വ സര്‍ക്കാര്‍

പോളിങ് ബൂത്ത് കമ്മിറ്റികള്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത് ആദ്യമായിട്ടാണെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. എല്ലാ വീട്ടുകാരെയും കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് കാണും. സപ്തംബര്‍ ഒന്നിന് എല്ലാ ബൂത്ത് കമ്മിറ്റികളും നിലവില്‍ വരും. രാജ്യത്ത് മതേതരത്വ സര്‍ക്കാരിന് തിരിച്ചെത്താന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രവര്‍ത്തകര്‍ ആവേശത്തില്‍

പ്രവര്‍ത്തകര്‍ ആവേശത്തില്‍

ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്ന് മറ്റു നേതാക്കളും പറയുന്നു. പാര്‍ട്ടി വിട്ട ഒട്ടേറെ നേതാക്കാള്‍ തിരിച്ചുവരാന്‍ തയ്യാറായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി തിരിച്ചുവന്നത് ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായിട്ടാണ്. ജഗന്‍ മോഹനെ കൂടി തിരിച്ചെത്തിക്കാനാണ് ശ്രമം. അത് വിജയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും.

ജസ്‌ന കേസില്‍ പുതിയ മൊഴി; വിദ്യാര്‍ഥിനിയെ കണ്ടുവെന്ന് കാര്‍ ഡ്രൈവര്‍!! ആറ്റിലെ കാലിന്റേത് കഥജസ്‌ന കേസില്‍ പുതിയ മൊഴി; വിദ്യാര്‍ഥിനിയെ കണ്ടുവെന്ന് കാര്‍ ഡ്രൈവര്‍!! ആറ്റിലെ കാലിന്റേത് കഥ

English summary
Oommen Chandy - V Muraleedharan Face to Face in Andhra Pradesh Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X