കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ തോല്‍വി; നേതാക്കള്‍ക്ക് സോണിയാ ഗാന്ധിയുടെ മുന്നറിയിപ്പ്

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതെ നാണംകെട്ടതിനു പിന്നാലെ നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സോണിയാ ഗാന്ധി നേതാക്കളെ ശാസിച്ചത്.

ദില്ലിയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെ വിമര്‍ശിച്ചിരുന്നു. അജയ് മാക്കന്‍ ആയിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അജയ് മാക്കന് തെറ്റു പറ്റിയെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ കുറ്റപ്പെടുത്തല്‍.

sonia-gandhi

അജയ് മാക്കന്‍ തെരഞ്ഞെടുപ്പിനായി തന്റെ മുഴുവന്‍ കഴിവും വിനിയോഗിച്ചില്ലെന്നും മാക്കന്റെ നിലപാടില്‍ സഹതാപമുണ്ടെന്നുമായിരുന്നു ഷീലയുടെ വിമര്‍ശനം. കഴിഞ്ഞ ഇലക്ഷനില്‍ ഷീലാ ദീക്ഷിതിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ 8 സീറ്റുകള്‍ മാത്രമാണ് നേടാനയത്.

അതേസമയം, ഷീലാ ദീക്ഷിന്റെ വിമര്‍ശനം അച്ചടക്കം ലംഘിക്കുന്നതാണെന്ന് പി സി ചാക്കോ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള പരാമര്‍ശം ഷീലാ ദീക്ഷിത്തിനെ പോലെ മുതിര്‍ന്ന നേതാവില്‍ നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.

English summary
Open war in Congress over Delhi rout, Sonia Gandhi intervenes to douse fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X