Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു തീഗോളം, കൂട്ടക്കരച്ചില്‍; ഓപ്പറേഷന്‍ സിന്ദൂർ ദൃശ്യങ്ങള്‍ പുറത്ത്: നാശം വിതച്ചത് സ്കാല്‍പ്പും ഹാമ്മറും

പാകിസ്ഥാനിലും പാക് അധീന കശ്മീരിലേയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കുകളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരിക്കുന്ന പ്രദേശത്തേക്ക് അർദ്ധരാത്രിയില്‍ മിസൈല്‍ വന്ന് പതിക്കുന്നത് ഉടന്‍ തന്നെ വലിയ തീഗോളം രൂപപ്പെടുന്നതുമായി പുറത്ത് വന്ന ഒരു ദൃശ്യത്തിലുള്ളത്. പുകപടലങ്ങള്‍ക്കിടയില്‍ നിന്നും ആളുകൾ അറബിയിൽ പ്രാർത്ഥിക്കുന്നതും പരിഭ്രാന്തരായി നിലവിളിക്കുന്നതും കേൾക്കാം.

പുറത്തുവന്ന മറ്റൊരു വീഡിയോ ഒരു കാറിന്റെ ഡാഷ്ബോർഡില്‍ നിന്നും ഉള്ളതാണ്. വീഡിയോയില്‍ ഡ്രൈവർ ഒരു യാത്രക്കാരനുമായി സംസാരിക്കുന്നത് കേൾക്കാം. ഒരാൾ 'ബോംബ്' എന്ന് പറയുമ്പോള്‍ തന്നെ രണ്ടാമത്തെ സ്ഫോടനവും വലിയ രീതിയിലുള്ള തീ ഗോളവവും ഉയരുന്നത് കാണാം. ആക്രമണത്തിനായി ഇന്ത്യ വിവിധ തരത്തിലുള്ള മിസൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

opration-sindoor

26/11 മുംബൈ ആക്രമണവും 2019 ലെ പുൽവാമയും ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണങ്ങൾ നടത്തിയ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് പുലർച്ചെ 1.44 നാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.
ലഷ്‌കറിന്റെ ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആയിരുന്നു പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രണം നടത്തിയത്.

ആയുധങ്ങള്‍

2019 ലെ ബാലകോട്ട് ഓപ്പറേഷനുശേഷം അതിർത്തി കടന്നുകൊണ്ട് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂർ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഹാമർ ബോംബ് എന്നിവയാണ് ഇന്ത്യ വ്യോമാക്രമണത്തിനായി ഉപയോഗിച്ചത്. ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേന പൈലറ്റുമാർ എല്ലാം സുരക്ഷിതരെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്കാൽപ്

ദീർഘദൂര, വ്യോമ-വിക്ഷേപിത ക്രൂസ് മിസൈലാണ് സ്കാല്‍പ്. 250 കിലോമീറ്ററിൽ അധികം ദൂരപരിധിയുള്ള ഇത്, വന്‍തോതിലുള്ള ആക്രമണത്തിനായി രൂപകൽപ്പന ചെയ്തിതതാണ്. ഉയർന്ന കൃത്യതയോടെ ലക്ഷ്യങ്ങൾ തകർക്കാനും ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും സ്കാല്‍പ് മിസൈലുകള്‍ കൊണ്ട് സാധിക്കും.

ഹാമ്മർ സ്മാർട്ട് ബോംബ്

ഹാമ്മർ സ്മാർട്ട് ബോംബ് (Highly Agile Modular Munition Extended Range) ലഷ്കർ-ഇ-തൊയ്ബ (LeT), ജെയ്ഷ്-ഇ-മുഹമ്മദ് (JeM) തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന-ലോജിസ്റ്റിക് കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന ബങ്കറുകൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയ ബലമേറിയ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്. കൃത്യതയോടെ ദൂരെ നിന്ന് ആക്രമിക്കാൻ ശേഷിയുള്ളതുമായ ഒരു ആയുധമാണ് ഹാമ്മർ. വിക്ഷേപണ ഉയരത്തിനനുസരിച്ച് 50-70 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് ശേഷിയുണ്ട്.

ലോയിറ്ററിംഗ് മ്യൂണിഷൻസ്

"കമികസെ ഡ്രോണുകൾ" എന്നും അറിയപ്പെടുന്ന ലോയിറ്ററിംഗ് മ്യൂണിഷൻസ്, നിരീക്ഷണം, ലക്ഷ്യ സ്ഥാനങ്ങള്‍ കണ്ടെത്തൽ, ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ ഡ്രോൺ സംവിധാനങ്ങൾ ലക്ഷ്യമിടുന്ന പ്രദേശങ്ങൾക്ക് മുകളിൽ പറന്ന്, സ്വയംനിയന്ത്രിതമായോ റിമോട്ട് നിയന്ത്രണത്തിലൂടെയോ ആക്രമണം നടത്തുന്നു.

തകർത്ത പ്രധാന കേന്ദ്രങ്ങള്‍

പാകിസ്ഥാനിലെ നാലിടങ്ങളും പാക്-നിയന്ത്രിത കശ്മീരിലെ അഞ്ചിടങ്ങളും ഉൾപ്പെടെ ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ഒഴിവാക്കി, നിരോധിത ഭീകര സംഘടനകളുടെ പ്രവർത്തന കേന്ദ്രങ്ങളായി സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങൾ മാത്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യന്‍ പ്രതിരോധ സേന വ്യക്തമാക്കുന്നു.

മർകസ് സുബ്ഹാൻ അല്ലാഹ്, ബഹവൽപൂർ: ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പ്രത്യയശാസ്ത്രപരവും പ്രവർത്തനപരവുമായ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് ബഹവൽപൂർ. വലിയ രീതിയിലുള്ള ഭീകര പരിശീലനങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇത്.

Take a Poll

മർകസ് തൈബ, മുറിദ്കെ: ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രബോധനം, ലോജിസ്റ്റിക്‌സ്, ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന 200 ഏക്കർ വിസ്തൃതിയുള്ള ഒരു കോമ്പൗണ്ടാണ് ഇവിടെ സ്ഥതി ചെയ്യുന്നു. ഓപ്പറേഷനില്‍ സിന്ദൂരില്‍ തകർത്ത ഏറ്റവും ശക്തമായ ലക്ഷ്യങ്ങളിലൊന്നാണ് ഇത്.

മർകസ് അബ്ബാസ്, കോട്‌ലി - പി.ഒ.കെ ആസ്ഥാനമായുള്ള ഭീകരർക്ക് ചാവേർ ബോംബർ പരിശീലനത്തിനും ആയുധ വിതരണത്തിനുമുള്ള കേന്ദ്രമായി ഈ ക്യാമ്പ് പ്രവർത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+