ഇന്ത്യൻ തിരിച്ചടി; പാക്കിസ്ഥാനിൽ രണ്ട് പേർ കൊല്ലപ്പെട്ടു? ഇത് യുദ്ധത്തിനുള്ള പുറപ്പാടെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യ ആക്രമണം നടത്തിയെന്ന സ്ഥിരീകരണവുമായി പാക്കിസ്ഥാൻ. നാല് കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം പറഞ്ഞു. കോട്ലി, മുരിദ്കെ, ബവൽപൂർ, മുസഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരി കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടതായി പാക്കസ്ഥാൻ ആരോപിച്ചു.
അതേസമയം ഇന്ത്യയുടെ നടപടി യുദ്ധത്തിനുള്ള പുറപ്പാടാണെന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. അതിനിടെ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും ഒരു ഡ്രോണും തങ്ങൾ വെടിവിച്ചിട്ടതായി പാക് പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാൽ കൂടുതൽ വിവരം ലഭ്യമല്ല.

ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് പഹൽഗാമിന് പാക്കിസ്ഥാൻ മറുപടി നൽകിയെന്ന് വ്യക്തമാക്കി കൊണ്ട് കേന്ദ്രസർക്കാർ ട്വീറ്റ് ചെയ്തത് . ഓപ്പറേഷൻ സിന്ധൂർ എന്ന പേരിലാണ് സൈനിക നടപടി കൈക്കൊണ്ടത്. 9 ഭീകരകേന്ദ്രങ്ങൾ തങ്ങൾ തകർത്തുവെന്ന് സർക്കാർ ട്വീറ്റ് ചെയ്തു. ഏതൊക്കെ സ്ഥലങ്ങളാണെന്ന് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം സൈനിക കേന്ദ്രങ്ങൾ തങ്ങൾ ആക്രമച്ചിട്ടില്ലെന്നും ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക് ശക്തമായ മറുപടി നൽകുമെന്ന ഞങ്ങളുടെ ഉറപ്പ് പാലിച്ചിരിക്കുന്നു, സൈന്യം വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനുമടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദഞ്ചാരികളായ പുരുഷൻമാരെ പേരും മതവും തിരഞ്ഞെത്തിയായിരുന്നു ഭീകരർ വെടിവെച്ച് വീഴ്ത്തിയത്. ആക്രമണത്തിന് ഉത്തരവാദികളായവരേയും ആ്ക്രമണം നടത്തിയവരേയും വെറുതെ വിടലവെന്ന് പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നേ വ്യക്തമാക്കിയരിന്നു.
' ഇത് വേഗം അവസാനിക്കട്ടെ'; ഇന്ത്യൻ തിരിച്ചടിയിൽ ഡൊണാൾഡ് ട്രംപ്
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറ്റാണ്ടുകളായി ശത്രുക്കളായി പോരാടുകയാണ് ഇന്ത്യയും പാക്കിസ്ഥാനുമെന്നും ഇനിയെങ്കിലും ഇതൊക്കെ അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
' ഓവൽ ഓഫീസിൽ നടക്കുമ്പോൾ ഇപ്പോഴാണ് തങ്ങൾ ഈ വിവരം അറിയുന്ന്. എന്തായാലും ഭൂതകാലത്തെ ചൊല്ലി തർക്കം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. അവർ പതിറ്റാണ്ടുകളായി പോരാടുകയാണ്. എന്തായാലും ഇത് വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ട്രംപ് പ്രതികരിച്ചു.












Click it and Unblock the Notifications