കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

OPPO F7: പുതിയ സെല്‍ഫി എക്സ്പേര്‍ട്ടിനെക്കുറിച്ചുള്ള ആദ്യത്തെ അഭിപ്രായങ്ങള്‍

Google Oneindia Malayalam News

കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു... 2018 മാര്‍ച്ച് 26നാണ് സെല്‍ഫി എക്സ്പേര്‍ട്ടും സ്മാര്‍ട്ട് വിപണിയിലെ നേതാവുമായ ഒപ്പോ എഫ്7 മറനീക്കി പുറത്തുവന്നിരിക്കുന്നു.

 oppo1

സ്മാര്‍ട്ട്ഫോണിന് മുകളിലുള്ള നിയോറ്റെറിക് എഫ്7 നോച്ചാണ് പ്രത്യേക ആകര്‍ഷണം. ഫ്രണ്ട് ക്യാമറ, ഇയര്‍പീസ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിന്റെ ഡിസ്പ്ലേയില്‍ ഉണ്ടായിരിക്കും. നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ സെല്‍ഫി ക്യാമറകളെ പുനഃര്‍നിര്‍വചിക്കുന്ന ക്യാമറയാണ് ഒപ്പോയുടേത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകുട്ടം ഫീച്ചറുകളാണ് വിപണിയിലെ മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ എഫ് 7ലുള്ളത്.

21, 990 രൂപയുള്ള ഒപ്പോ എഫ്7 ഫോണില്‍ 4ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയാണുള്ളത്. 26,990 രൂപയുടെ ഫോണിന് 6ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് ഫോണിന്റെ പ്രത്യേകതകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് മുംബൈയില്‍ വച്ച് നടന്ന പരിരാടിയില്‍ വച്ച് ഫോണ്‍ പുറത്തിറക്കിയത്. ഒപ്പോ എഫ്7നെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍.

ഡിസൈന്‍& ഡിസ്പ്ലേ

ക്ലാസി- സ്റ്റൈലിഷ് ഫോണെന്ന നിലയിലാണ് ഒപ്പോ 2018ല്‍ ഡിസൈന്‍ ചെയ്ത ഒപ്പോ എഫ് 7 ഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. 7.5 എംഎം കട്ടിയുള്ള ഈ ഫോണിന് 158 ഗ്രാം ഭാരമാണുള്ളത്. സോളാര്‍ റെഡ്, ഡയമണ്ട് ബ്ലാക്ക്, മുണ്‍ലൈറ്റ് സില്‍വര്‍ മൂന്ന് നിറങ്ങളിലായാണ് ഫോണ്‍ വിപണിയിലെത്തിയിട്ടുള്ളത്. ഓരോരുത്തര്‍ക്കും സ്വന്തം വ്യക്തിത്വത്തിന് അനുസൃതമായി തിരഞ്ഞെടുക്കാവുന്ന ഫോണുകളാണ് മൂന്ന് കളര്‍ വെറൈറ്റികളിലായി ഒപ്പോ പുറത്തിറക്കിയിട്ടുള്ളത്.

oppo2

ഫ്ലിപ്പ് സൈഡില്‍ ഒപ്പോ എസ്7ല്‍ 6.2" എഫ്എച്ച്ഡി+ ഫുള്‍ സ്ക്രീന്‍ യൂണിബോഡിയാണുള്ളത്. ഗെയിമിംഗിനും വായനക്കും ഏറ്റവും അനുയോജ്യമായ 1080​X2280 പിക്സല്‍ റെസല്യൂഷനാണ് ഫോണിന്റേത്. ഒരേ സമയം കോള്‍ ചെയ്യാനും ഗെയിം കളിക്കാനും സഹായിക്കുന്ന ആപ്പ് ഇന്‍ ആപ്പ് ഓപ്ഷനും ഒപ്പോ എഫ്7ലുണ്ട്. ഫുള്‍സ്ക്രീനില്‍ മള്‍ട്ടി ടാസ്കിംഗ് ഫീച്ചറും ഈ ഫോണില്‍ ലഭ്യമാണ്.

ക്യാമറ

മറ്റ് ഒപ്പോ ഫോണുകളെപ്പോലെ തന്നെ ക്യാമറയാണ് ഒപ്പോ എഫ്7ന്റെയും പ്രധാന ആകര്‍ഷണം. ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയാണ് ഒപ്പോ എഫ്7ന്റേത്. 16 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്റെ ബാക്ക് ക്യാമറ. സെല്‍ഫിക്ക് അമിത പ്രധാന്യം നല്‍കുന്ന ഒപ്പോ റോബസ്റ്റ് 25 മെഗാപിക്സല്‍ ക്യാമറയാണ് ഫ്രണ്ടില്‍ അവതരിപ്പിച്ചിട്ടുള്ളത്. റിയല്‍ടൈം എച്ച്ഡി ക്യാമറയോടെയാണ് ഫ്രണ്ട് ക്യാമറ അവതരിപ്പിച്ചിട്ടുള്ളത്. കോണ്‍ട്രാസ്റ്റ്, കളര്‍ റേഞ്ച്, ബ്രൈറ്റ്നെസ് എന്നിങ്ങനെ മികച്ച സെല്‍ഫികള്‍ എടുക്കാനുള്ള ഫീച്ചറുകള്‍ക്കാണ് ഓപ്പോ പ്രാധാന്യം നല്‍കിയിട്ടുള്ളത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്യാമറ അല്‍ഗൊരിതവും സംയോജിപ്പിച്ചുകൊണ്ടാമ് ഒപ്പോ എഫ്7ന്റെ ക്യാമറ പ്രവര്‍ത്തിക്കുന്നത്. ഇത് എടുക്കുന്ന ഫോട്ടോകളേയും സ്വാധീനിക്കും. 296 ഫേഷ്യല്‍ റെക്കഗ്നീഷന്‍ പോയിന്റുകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2.0 സാങ്കേതിക വിദ്യയും ഉള്‍പ്പെട്ടതാണ് ഈ ഫോണ്‍. കാണാന്‍ മികച്ച സെല്‍ഫികള്‍ പ്രദാനം ചെയ്യുന്നതിനായി ഉള്‍പ്പെടുത്തിയ നാച്വറല്‍ ലുക്കിംഗ് എന്‍ഹാന്‍സ്മെന്റും ഒപ്പോ എഫ്7ലുണ്ട്. സ്നാപ്ചാറ്റിലേതിന് സമാനമായ എആര്‍ സ്റ്റിക്കറുകളും എഫ്7ലുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഈ ഫീച്ചര്‍. സെല്‍ഫികള്‍ മുയലിനെപ്പോലെയോ സിനിമാ താരങ്ങളെപ്പോലെയോ ആക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

oppo3-

പ്രകടനവും സോഫ്റ്റ് വെയറും

64ബിറ്റ് 4ജിബി ഒക്ടാ കോര്‍ പ്രോസസറാണ് ഒപ്പോ എഫ്7ലുള്ളത്. ഫോണ്‍ സ്മൂത്തായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന ഇന്‍ബില്‍റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയാണ് ഫോണിലുള്ളത്. കൃത്യമായി ബാറ്ററി ഉപഭോഗം ഉറപ്പുവരുത്തുന്നതിനായി മികച്ച ബാറ്ററിയാണ് ഫോണിലുള്ളത്. 4ജിബി റാം,64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് എന്നിവയ്ക്ക് പുറമേ 6ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഒപ്പോ എഫ്7ലുണ്ട്. രണ്ട് ഫോണുകള്‍ക്കും 256ജിബി വരെ ഉപയോഗിക്കാവുന്ന ട്രിപ്പിള്‍ മെമ്മറി കാര്‍ഡ് ട്രേയും ഉണ്ട്.

ആന്‍ഡ്രോയ്ഡ് 8.1 നിര്‍മിച്ചിട്ടുള്ള ഫോണ്‍ ഏറ്റവും പുതിയ കോളര്‍ ഒഎസ് 5.0 ലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫേഷ്യല്‍ റെക്കഗ്നിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്ക്രീന്‍ ഓണ്‍ ആയി ൦.08 സെക്കന്റുകള്‍ക്ക് ശേഷം അണ്‍ലോക്ക് ആകും. ഒരേ സമയം രണ്ട് 4ജി വോൾട്ട് ഇ സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയും. ഒരു സിമ്മിൽ 4ജി കോൾ ചെയ്തുുകൊണ്ടിരിക്കെ മറ്റൊരു സിമ്മിൽ ഇന്റർനെറ്റിൽ ഗെയിം കളിക്കാനും സാധിക്കും. രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ സീസണിൽ വാങ്ങാൻ കഴിയുന്ന മികച്ച സ്മാര്‍ട്ട് ഫോണാണ് ഒപ്പോ എഫ്7. ഈ വര്‍ഷം മികച്ച ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ചോയ്സ് പുതിയ ഒപ്പോ എഫ്7.

എളുപ്പത്തില്‍ മനസിലാക്കുന്നതിന് വേണ്ടി ഒപ്പോ എഫ്7 ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് റെക്കഗ്നീഷൻ മുഖം, സ്ഥലങ്ങൾ, പ്രകൃതി ദൃശ്യങ്ങള്‍, എന്നിവ ഉപയോഗിച്ച് ആൽബങ്ങൾ നിർമിക്കാൻ ഒപ്പോ എഫ്7ന് കഴിയും. സെൽഫിക്കും ആൽബം മാനേജ്മെന്റിനും മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒപ്പോയിൽ സ്പ്ലിറ്റ് സ്ക്രീന്‍ സംവിധാനവും ലഭിക്കും. ഇവിടെ ഉപയോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആപ്പുകള്‍ സൂക്ഷിച്ച് വെയ്ക്കാനും സാധിക്കും. സുപ്രധാന മീറ്റിംഗുകൾ, യാത്രാ ടിക്കറ്റുകള്‍, സിനിമ ടിക്കറ്റുകൾ, ഇ കൊമേഴ്സ് ഓർഡർ സ്റ്റാറ്റസ്, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ പരിശോധിക്കാൻ സ്പ്ലിറ്റ് സ്ക്രീൻ സഹായിക്കും.

English summary
The wait is over. On March 26th, 2018, the "Selfie Expert And Leader", OPPO, finally lifted the curtains on its much-awaited flagship device-the OPPO F7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X