Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ക്ലീനായി കൊണ്ടിരിക്കുന്നു, കൂറൂമാറ്റത്തെ ഉന്നമിട്ട് രാഹുല്‍ ഗാന്ധി

ദില്ലി: ഭാരത് ജോഡോ യാത്രയില്‍ കൂറുമാറ്റത്തെ ഉന്നമിട്ട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ നിന്ന് ഓരോ നേതാക്കളും പോകുന്നത് അഴിമതിക്കാരായത് കൊണ്ടാണ്. അവര്‍ പോകുന്നത് കൊണ്ട് പ്രതിപക്ഷം ശുദ്ധീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അകോലയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇക്കാര്യം രാഹുല്‍ വ്യക്തമാക്കിയത്.

പത്ത് കോടിയോ, അന്‍പത് കോടിയോ ഒക്കെ വാങ്ങി ബിജെപിയിലേക്ക് പോകുന്നവര്‍ യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ നിന്ന് കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുന്നത്. കോണ്‍ഗ്രസിലെ അഴിമതിയാണ് ബിജെപി ഏറ്റെടുക്കുന്നത്. അതിലൂടെ ക്ലീനാവുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും രാഹുല്‍ പറഞ്ഞു.

1

അടുത്തിടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഇത്. ഈ സംഭവത്തെ സൂചിപ്പിച്ചായിരുന്നു രാഹുല്‍ പ്രതികരിച്ചത്. ഒരു ശിവസേന എംഎല്‍എയ്ക്ക് അന്‍പത് കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്.

അദ്ദേഹം തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. എന്നാല്‍ ആ ഓഫര്‍ ശിവസേന എംഎല്‍എ സ്വീകരിച്ചില്ല. പക്ഷേ മറ്റ് പലരും ആ ഓഫര്‍ സ്വീകരിച്ച് പാര്‍ട്ടി വിട്ട് പോയി. ഇതില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം, പ്രതിപക്ഷം ശുദ്ധമായി കൊണ്ടിരിക്കുകയാണ്. അഴിമതിക്കാര്‍ ഓരോന്നായി പാര്‍ട്ടി വിടുകയാണെന്നും രാഹുല്‍ പറഞ്ഞു.

നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നത് നല്ല കാര്യമാണ്. ഇന്ത്യയില്‍ സത്യസന്ധരായ ആളുകളുടെ ക്ഷാമമൊന്നുമില്ല. സത്യന്ധര്‍ ധാരാളം കോണ്‍ഗ്രസില്‍ ചേരുമെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ധര്‍മപാല്‍ താക്കൂര്‍ വരെ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നേഗി, മുന്‍ കൗണ്‍സിലര്‍ രാജന്‍ താക്കൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത എന്നിവരും ബിജെപിയിലേക്ക് പോയിരുന്നു. മഹാരാഷ്ട്രയിലെ റോഡുകളില്‍ പതിനാല് ദിവസം ഞാന്‍ നടന്നു. യുവാക്കള്‍ അവരുടെ പ്രശ്‌നങ്ങള്‍ എന്നോട് പറഞ്ഞു. കര്‍ഷകരും അവരും പ്രശ്‌നങ്ങള്‍ പറഞ്ഞു. അതെല്ലാം തനിക്ക് മനസ്സിലായെന്നും രാഹുല്‍ പറഞ്ഞു.

ഛത്രപതി മഹാരാജാവ് ശിവജിയുടെ പ്രാധാന്യം എനിക്ക് മനസ്സിലാക്കി തന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിറാവു ഫൂലെയെ കുറിച്ചും ഞാന്‍ മനസ്സിലാക്കി. ഇത് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള വെറുമൊരു പോരാട്ടമല്ല. ബിജെപിയാണ് മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കുന്നത്. അവര്‍ നിയമവ്യവസ്ഥയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കുന്നു. അതുകൊണ്ട് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമായി ഇതിനെ കാണരുത്.

രാഷ്ട്രീയക്കാര്‍ ഈ യാത്രയെ കാണുന്നതും, കര്‍ഷകരും യുവാക്കളും ഈ യാത്രയെ ഉറ്റുനോക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ യാത്ര തുടങ്ങിയത് എല്ലാ മാര്‍ഗങ്ങളും പരിശോധിച്ച ശേഷമാണ്. പ്രതിപക്ഷത്തെ സംസാരിക്കാന്‍ പോലും അനുവദിക്കാറില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+