Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി, 'പാര്‍ലമെന്റിനെയും ഭരണഘടനയേയും അപമാനിക്കുന്നു'

ദില്ലി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനെ ആണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. പ്രതിപക്ഷം പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇരുസഭകളിലും പരമാവധി അംഗങ്ങള്‍ പങ്കെടുത്ത് സഭാ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകണം എന്ന് എംപിമാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

നിരന്തരമായി പ്രതിപക്ഷ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് പാര്‍ലമെന്റിനേയും ഭരണഘടനയേയും രാജ്യത്തെ ജനങ്ങളേയും ജനാധിപത്യത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുസഭകളും പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍ കാരണം അപമാനിക്കപ്പെട്ടിരിക്കുകയാണ്. സഭയില്‍ വെച്ച് കടലാസ് തട്ടിപ്പറിച്ച് കീറിയെറിഞ്ഞ വ്യക്തിക്ക് അതില്‍ അല്‍പം പോലും പശ്ചാത്താപം ഇല്ലെന്നും മോദി കുറ്റപ്പെടുത്തി.

modi

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

പെഗാസസ് വിവാദത്തില്‍ സഭയില്‍ പ്രസ്താവന നടത്താനിരിക്കെ ഐടി മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്നും കടലാസുകള്‍ തട്ടിപ്പറിച്ച് തൃണമൂല്‍ എംപിയായ ശന്തനു സെന്‍ കീറിയെറിഞ്ഞിരുന്നു. ഇക്കാര്യമാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ്സാക്കുകയാണോ അതോ പാപ്രി ചാട്ട് ഉണ്ടാക്കുകയാണോ എന്നുളള തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തേയും പ്രധാനമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചു.

പാര്‍ലെമന്റ് സമ്മേളനം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ബിജെപി എംപിമാരുടെ യോഗം ചേരുന്നത്. സര്‍ക്കാര്‍ ജനങ്ങളോട് പ്രതിജ്ഞാബദ്ധരാണ് എന്നും അതിനാല്‍ സഭയില്‍ എംപിമാരുടെ സാന്നിധ്യം ഉറപ്പാക്കി നടപടികള്‍ മുന്നോട്ട് പോകണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജൂലെ 19നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 107 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ഇടത്ത് 18 മണിക്കൂര്‍ മാത്രമാണ് പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. സഭാ നടപടികള്‍ തടസ്സപ്പെട്ടത് കൊണ്ട് മാത്രം 133 കോടി രൂപയാണ് പാഴായത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
    Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

    ഇത് രണ്ടാം തവണയാണ് പ്രതിപക്ഷത്തെ സഭയിലെ പ്രതിഷേധങ്ങളുടെ പേരില്‍ പ്രധാനമന്ത്രി കടന്നാക്രമിക്കുന്നത്. കര്‍ഷക സമരം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസിനെ പ്രത്യേകമായി ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്ന് കാട്ടാനും ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ബോധപൂര്‍വ്വമാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും മോദി ആരോപിച്ചു. കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ലെന്ന് മാത്രമല്ല, പങ്കെടുക്കാനിരുന്ന മറ്റുളളവരേയും തടസ്സപ്പെടുത്തി എന്നും മോദി ആരോപിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. 15 പാര്‍ട്ടികള്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+