ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം: ശരത് യാദവിനെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും ഐക്യമുന്നണിയുടെ ചട്ടക്കൂട് നിർണ്ണയിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും എ ഐ സി സി മുന്‍ അധ്യക്ഷനും വയാനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ആർ ജെ ഡി നേതാവ് ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. ആർ എസ് എസിനും നരേന്ദ്ര മോദിക്കും എതിരായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. അവർ എങ്ങനെ ഒന്നിക്കണം, എന്താണ് ചട്ടക്കൂട്, എങ്ങനെ അത് വികസിപ്പിച്ചെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ വിവിധ തലത്തിലുള്ള ചർച്ചകൾ നടക്കുകയാണെന്നും രാഹുല്‍ ഗാന്ധിവ്യക്തമാക്കി.
അതേസമയം, നിലവിലെ രാജ്യത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ശക്തമാണെന്നുമായിരുന്നു ആർ ജെ ഡി നേതാവ് ശരത് യാദവിന്റെ പ്രതികരണം. രാഹുൽ ഗാന്ധി വീണ്ടും എ ഐ സി സി അധ്യക്ഷനാകണോ എന്ന ചോദ്യത്തിന്, "എന്തുകൊണ്ട് പാടില്ല? രാഹുൽ ഗാന്ധി 24 മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു, അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റാകണമെന്ന് ഞാൻ കരുതുന്നു. കോൺഗ്രസ് അദ്ദേഹത്തെ പ്രസിഡന്റാക്കണം" എന്നായിരുന്നു യാദവിന്റെ മറുപടി.

അതേസമയം വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ , "അതിനെക്കുറിച്ച് ഞങ്ങൾ നോക്കാം." എന്നാമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, വിദ്വേഷം പരത്തുന്നതിനും രാജ്യത്തെ വിഭജിക്കുന്നതിനുമായി ബി ജെ പി സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യം വളരെ മോശമായ അവസ്ഥയിലാണെന്നും വിദ്വേഷം പടർത്തുകയും രാജ്യം വിഭജിക്കുകയും ചെയ്യുന്നുവെന്ന് ശരദ് യാദവ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. നമുക്ക് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവന്ന് ഒരിക്കൽ സാഹോദര്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കണം. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും യാദവിനെ തന്റെ "ഗുരു" എന്ന് വിശേഷിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. "വിദ്വേഷം" പ്രചരിപ്പിക്കുകയും രാജ്യം വിഭജിക്കപ്പെടുകയും ചെയ്യുന്നതിനാൽ രാജ്യം "മോശമായ അവസ്ഥ"യിലാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.
"നമ്മളെല്ലാവരും ഈ വെല്ലുവിളി നേരിടുന്നു. രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരണം, രാജ്യത്തെ വീണ്ടും സാഹോദര്യത്തിന്റെ പാതയിലേക്ക് കൊണ്ടുപോകണം. ഏറെ നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഇപ്പോൾ ആരോഗ്യത്തോടെ പോരാടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് എന്നെ അദ്ദേഹം ഒരുപാട് പഠിപ്പിച്ചു.
സമ്പദ്‌വ്യവസ്ഥ സമൂഹത്തിന്റെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമാണെന്ന് ആളുകൾ കരുതുന്നു, ഐക്യമില്ലാത്ത രാജ്യത്ത് വിദ്വേഷം വർദ്ധിക്കുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications