Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ചടുല നീക്കം; ചരിത്ര സഖ്യത്തിന് പിന്നാലെ കൂടുതല്‍ സീറ്റ്!! ഉമ്മന്‍ചാണ്ടി തന്ത്രം

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള തെലങ്കാന ഭരണകക്ഷി ടിആര്‍എസിന്റെ നീക്കം ത്വരിത നടപടികളിലൂടെ മറികടക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യസാധ്യത മുന്നില്‍ കണ്ടാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതും നിയമസഭാ തിരഞ്ഞെടുപ്പിന് കളൊരുക്കിയതും.

വേഗത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നാണ് ടിആര്‍എസ് കരുതിയത്. എന്നാല്‍ അതിവേഗം കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. ഏറെകാലമായി ശത്രുതയിലുണ്ടായിരുന്ന ടിഡിപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.

ഇപ്പോള്‍ വരുന്നത് മറ്റൊരു വിവരമാണ്. തെലങ്കാനയിലെ സീറ്റ് വിഭജനവും ധാരണയിലെത്തിയെന്നാണ് വാര്‍ത്ത. ഉമ്മന്‍ ചാണ്ടിയുടെ സമവായ നീക്കമാണ് എല്ലാത്തിനും വേഗം പകരുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. ആന്ധ്രയിലേക്കും സഖ്യം വളര്‍ന്നേക്കും. വിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു അവിഭക്ത ആന്ധ്ര പ്രദേശ്. തെലങ്കാനയും ആന്ധ്രയും സീമാന്ധ്രയുമെല്ലാം ഉള്‍പ്പെടുന്ന ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസുമായി നേരിടാന്‍ ഒരു പാര്‍ട്ടിയുമില്ലായിരുന്നു. തെലങ്കാന രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് മറ്റൊരു സംസ്ഥാന ഭരണം കൂടി കിട്ടുമെന്നാണ് കരുതിയത്.

പക്ഷേ, ഇടിച്ചുകയറിയത് ടിആര്‍എസ്

പക്ഷേ, ഇടിച്ചുകയറിയത് ടിആര്‍എസ്

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തെലങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം നടത്തിയ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് അധികാരത്തിലേറി. ശക്തമായ ജനപിന്തുണയോടെയാണ് ടിആര്‍എസ് തെലങ്കാന ഭരണം പിടിച്ചത്. അടുത്ത മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ടായിരുന്നു.

കോണ്‍ഗ്രസ് നേരത്തെ കണ്ടു

കോണ്‍ഗ്രസ് നേരത്തെ കണ്ടു

ടിആര്‍എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി ഐക്യചര്‍ച്ചകളും ആരംഭിച്ചിരുന്നു. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ബിജെപിക്ക് ഒപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളും വന്നു.

അഞ്ചു സംസ്ഥാനങ്ങളില്‍

അഞ്ചു സംസ്ഥാനങ്ങളില്‍

ഇതോടെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടത്. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് തെലങ്കാനയില്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കൂടെ തെലങ്കാനയുമുണ്ടാകുമെന്നാണ് വിവരം.

ടിആര്‍എസ് നീക്കം പൊളിക്കാന്‍

ടിആര്‍എസ് നീക്കം പൊളിക്കാന്‍

ടിആര്‍എസ് പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് കരുക്കള്‍ വേഗം നീക്കി. ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിയുമായി തെലങ്കാനയില്‍ സഖ്യമുണ്ടാക്കി. തിരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കരുത്തറിയിക്കുകയും ചെയ്തു. മാത്രമല്ല, ടിആര്‍എസ് നീക്കം പൊളിക്കാന്‍ സഖ്യകക്ഷികളെ കൂട്ടി ഗവര്‍ണറെ കാണുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

അടുത്ത ഏപ്രില്‍-മെയ് കാലയളവിലാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അതേവേളയില്‍. എന്നാല്‍ ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷം ടിആര്‍എസ് തന്ത്രം മാറ്റി. ഈ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

സീറ്റ് വിഭജന ധാരണ

സീറ്റ് വിഭജന ധാരണ

119 അംഗ സഭയാണ് തെലങ്കാനയിലേത്. ഇതില്‍ 90 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിഡിപിക്കും ഇടതുകക്ഷികള്‍ക്കുമായി ബാക്കി വരുന്ന 29 സീറ്റ് വിട്ടുകൊടുക്കും. ഇക്കാര്യത്തില്‍ ധാരണയായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താന്‍ സാധിച്ചതും കോണ്‍ഗ്രസിനു നേട്ടമാണ്.

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍

ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. അദ്ദേഹം ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള ടിഡിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തെലങ്കാനയില്‍ സഖ്യമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് വിഭജനം വേഗത്തിലാക്കാനും സഹായിച്ചത് ഈ ചര്‍ച്ചയായിരുന്നുവത്രെ.

സഖ്യം ആന്ധ്രയിലേക്കും?

സഖ്യം ആന്ധ്രയിലേക്കും?

എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച ടിഡിപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. തെലങ്കാനയിലെ സഖ്യം ആന്ധ്രയിലും തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. ആന്ധ്രയില്‍ കോണ്‍ഗ്രസ് തനിച്ചു മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് തെലങ്കാനയിലെ കാര്യങ്ങള്‍ മാറിമറിഞ്ഞത്.

വന്‍ തിരിച്ചുവരവ്

വന്‍ തിരിച്ചുവരവ്

തെലങ്കാനയില്‍ സിപിഐക്ക് പല പ്രദേശങ്ങളിലും സ്വാധീനമുണ്ട്. സിപിഐയും കോണ്‍ഗ്രസ് സഖ്യത്തിലുണ്ട്. സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. തെലങ്കാനയിലെ സഖ്യം ആന്ധ്രയിലും തുടരാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവിനാകും സാക്ഷ്യം വഹിക്കുക. ആന്ധ്രയിലും ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍.

ഉടക്കിട്ടില്ലെങ്കില്‍

ഉടക്കിട്ടില്ലെങ്കില്‍

1982ന് ശേഷം ആദ്യമായിട്ടാണ് ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത്. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെലങ്കാനയിലെ ടിഡിപി നേതാക്കള്‍ തീരുമാനിക്കട്ടെയെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. അവര്‍ ഉടക്കിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നേരിടും.

ബിജെപിയുടെ ശ്രമം

ബിജെപിയുടെ ശ്രമം

ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. പകരം ശക്തിയാര്‍ജിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. ടിഡിപിയും കോണ്‍ഗ്രസും ആന്ധ്രയില്‍ ഒന്നിച്ചാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ തുരത്താന്‍ സാധിക്കും. മാത്രമല്ല, വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+