കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി ഓഫീസില്‍ നിന്നാണോ? ചോദ്യം ചെയ്ത് പ്രതിപക്ഷം!!

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് BJP ഓഫീസില്‍ നിന്നാണോ?

ദില്ലി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തിയതി പ്രഖ്യാപിച്ച സമയത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപി ഓഫീസില്‍ നിന്നാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

ജനാധിപത്യത്തിന്റെ ആഘോഷം ഇവിടെയെത്തി.... തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണമിങ്ങനെ
2014ല്‍ മാര്‍ച്ച് 5നാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 5 ദിവസത്തിന് ശേഷം അതായത് ഇന്ന് ഗാസിയാബാദില്‍ നടന്ന പൊതുപരിപാടിയടക്കം എല്ലാ ക്യാംപെയിനുകളും മോദി അവസാനിപ്പിച്ച ശേഷമാണ് ഇത്തവണ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി സൈനികരെ ഉപയോഗിക്കുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും അദ്ദേഹം പരിഹസിച്ചു.

sunilarora-1


ബിഎസ്പി നേതാവ് മായാവതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. കാത്തിരിപ്പിനൊടുവില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മോദിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ നേടാനും വലിയ തുക ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തുന്നതും ഒഴിവാക്കാനായി. അതേസമയം, മോദിയുടെ മറ്റു സൂത്രപ്പണികളെ കുറിച്ച് ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.


വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാത്തതില്‍ മോദിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗിലും രംഗത്തെത്തി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ മോദിയുടെ ഔദ്യോഗിക യാത്രാ പരിപാടികള്‍ കഴിയാന്‍ കാത്തുനില്‍ക്കുകയാണോ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് ചോദിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടീലും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

English summary
opposition questions time of election date declartion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X