ഞങ്ങളുടെ കാഴ്ചപ്പാട് സമാനം: കശ്മീര്‍ നിലപാടില്‍ ഇന്ത്യയ്ത്ത് റഷ്യന്‍ പിന്തുണ, യുകെയും യുഎസും ഒപ്പം!!
ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് റഷ്യ. റഷ്യന്‍ അംബാസഡര്‍ നിക്ലോയി കുദാഷേവാണ് കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്നനമാണെന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചത്. റഷ്യ കരുതുന്നത് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത് പരമാധികാരപരമായ തീരുമാനമാണെന്നാണ്. വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ റഷ്യ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ആശയക്കുഴപ്പമാണ്! രാഹുലിനോട് പാക് മന്ത്രി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പരമാധികാരപരമായ തീരുമാനമാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. മറ്റ് പ്രശ്നങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ലാഹോര്‍, ഷിംല കരാറുകളില്‍ പരിഹരിക്കപ്പെടണമെന്നും കുദാഷേവ് ചൂണ്ടിക്കാണിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിന് സമാനമാണ് ഞങ്ങളുടെ കാഴ്ചപ്പാട് അദ്ദേഹം പറയുന്നു.

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയത്. ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക, യുഎഇ, ശ്രീലങ്ക, എന്നീ രാജ്യങ്ങളാണ് പരസ്യമായി ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചത്. കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യന്‍ നിലപാട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലും അംഗീകരിക്കപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന് ജി7 ഉച്ചകോടിക്ക് മുന്നോടിയായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.

ഇടപെടല്‍ ആവശ്യമില്ലെന്ന്
ഇന്ത്യാ ഗവണ്‍മെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് രവീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇത് ചെയ്തിട്ടുള്ളത് പ്രദേശത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ നീക്കത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കിയത് പാകിസ്താനാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താന്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പുറമേ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആഭ്യന്തര വിഷയമാണെന്നും പാകിസ്താന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.

രാഹുലിനെ കരുവാക്കി??
ജമ്മു കശ്മീരിലെ മരണത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഉയര്‍ത്തിക്കാണിച്ച് പാക് മന്ത്രി ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്വരയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ ഉദ്ധരിച്ചാണ് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മസാരി യുഎന്നിന് കത്തയച്ചിട്ടുള്ളത്. നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ആശയക്കുഴപ്പം ആണ് എന്നായിരുന്നു പാക് മന്ത്രിയായ ഫവാദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.

മറുപടി ഇങ്ങനെ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയ പാകിസ്താന് രാഹുല്‍ നല്‍കിയ മറുപടി ഇത്തരത്തിലായിരുന്നു. "ഇത് ആഭ്യന്തര പ്രശ്നമാണ് ഇടപെടാന്‍ പാകിസ്താന് അവകാശമില്ല". എനിക്ക് ഈ സര്‍ക്കാരിനോട് യോജിപ്പ് ഇല്ലായിരിക്കാം. മറ്റ് പല പ്രശ്നങ്ങളുമുണ്ട്. എന്നാല്‍ എന്നെ വ്യക്തമായി പറയാന്‍ അനുവദിക്കൂ. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇതില്‍ പാകിസ്താനോ മറ്റൊരു ഒരു വിദേശരാഷ്ട്രത്തിനോ ഇടപെടാന്‍ ഇടമില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.