സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം, നാലംഗ സംഘം പീഡിപ്പിച്ചത് 50ലധികം സ്ത്രീകളെ
Recommended Video

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ വാഗ്വാഗങ്ങള്‍ക്ക് തുടക്കമിട്ട് പോലീസിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിക്കുകയും പിന്നീട് സൗഹൃദത്തിലായ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്യുന്ന നാലംഗത്തെ കുറിച്ചാണ് പോലീസ് വെളിപ്പെടുത്തിയത്. ഇവര്‍ രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ അറസ്റ്റിലായിരുന്നു. അതേസമയം പൊള്ളാച്ചിയില്‍ നിന്നുള്ള ഈ നാലംഗ സംഘത്തിന് എഐഎഡിഎംകെ നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 സ്ത്രീകളുടെ ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നത്. തുടര്‍ന്ന് കടുത്ത സൗഹൃദത്തിലായ ശേഷം ലൈംഗിക ചാറ്റുകളിലേക്ക് കടക്കുന്നതാണ് രീതി. സ്വവര്‍ഗ രതിയെ കുറിച്ചും മറ്റ് ലൈംഗിക സംഭാഷണങ്ങളും ഇവര്‍ സ്ത്രീകളോട് ഉന്നയിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
പിന്നീട് നേരിട്ട് കാണണമെന്ന ആവശ്യം ഉന്നയിക്കുകയും, തുടര്‍ന്നാണ് പീഡനം. വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇവര്‍ പീഡിപ്പിച്ചതായി സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സ്‌കൂള്‍, കോളേജ് അധ്യാപികമാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ആരും പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ഇതില്‍ നാല് പേര്‍ പോലീസിന് നല്‍കിയ മൊഴിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരന്‍ നാലംഗ സംഘത്തോട് വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് അണ്ണാ ഡിഎംകെ നേതാക്കളുമായി ബന്ധമുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ട ഒരാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ഈ വിഷയം വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications