കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ്; 34 ലക്ഷം രൂപയും 11,580 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കവെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണവും മദ്യവും ഒഴുക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 34 ലക്ഷം രൂപയും 11,580 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തത് സംസ്ഥാനത്ത് വന്‍തോതിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പറ്റ്‌നയില്‍നിന്നുമാത്രം 29,50,000 രൂപ പിടിച്ചെടുത്തതായി അഡീഷണല്‍ ചീഫ് ഇലക്ടോറിയല്‍ ഓഫീസര്‍ ആര്‍ ലക്ഷ്മണന്‍ അറിയിച്ചു. മധുബാനി, നവാദ, രോഹ്താസ് എന്നിവിടങ്ങളില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ശേഷിക്കുന്ന പണം പിടികൂടിയത്. ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11,580 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

black-money

അനധികൃത പോസ്റ്ററുകള്‍, ബാനര്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനം ദുരുപയോഗം ചെയ്തതിന് 35 കേസുകള്‍, മൈക്ക് സെറ്റ് ഉപയോഗിച്ചതിന് 5 കേസുകള്‍ എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്തതായും ആര്‍ ലക്ഷ്മണന്‍ പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും ലാലു പ്രസാദ്, നിതീഷ് കുമാര്‍ എന്നിവരുടെ പാര്‍ട്ടികളുടെ മഹാസഖ്യവുമാണ് പ്രധാന എതിരാളികള്‍. ഏതു നിലയ്ക്കും ഭരണം പിടിക്കാന്‍ ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ പണവും മദ്യവും മറ്റും ഒഴുക്കുകയാണെന്നാണ് ബിഹാറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Over Rs 34 lakh cash, 11,580 litre of illegal liquor seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X