ഉത്തര്‍ പ്രദേശില്‍ വന്‍ ട്വിസ്റ്റ്; വെട്ടിലായി ഉവൈസി!! നെറ്റിചുളിച്ച് ബിജെപി, മുന്‍ മന്ത്രി അഖിലേഷിനൊപ്പം

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയത്തില്‍ വന്‍ ട്വിസ്റ്റ്. പ്രതിപക്ഷ നേതാവായ അഖിലേഷിനൊപ്പം ചേരാന്‍ മുന്‍ മന്ത്രി ഓംപ്രകാശ് രാജ്ഭാര്‍ തീരുമാനിച്ചു. ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുകയും വ്യാപകമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് മറുഭാഗത്ത് പുതിയ രാഷ്ട്രീയ ഐക്യമുണ്ടാകുന്നത്.

പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെടുമ്പോള്‍ വെട്ടിലാകുന്നത് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയാണ്. യുപിയില്‍ ഇത്തവണ വലിയ ലക്ഷ്യത്തോടെ എത്തിയ ഉവൈസിയും കൂട്ടരും അന്ധാളിച്ചുനില്‍ക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് ഓം പ്രകാശ് രാജ്ഭാര്‍. ഇദ്ദേഹം കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. രാജ്ഭാറിനൊപ്പം എസ്ബിഎസ്പി ജനറല്‍ സെക്രട്ടറി അരവിന്ദും ചര്‍ച്ചയില്‍ പങ്കെടുത്തു.

2

ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്പിയും എസ്ബിഎസ്പിയും ഒന്നായിട്ടുള്ളത്. ദളിതുകളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും വഞ്ചിക്കുകയാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തത്. ബിജെപിയെ താഴെയിറക്കണം. തുടര്‍ന്നാണ് എസ്പിയുമായി സഖ്യത്തിലെത്താന്‍ തീരുമാനിച്ചതെന്നും ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. ഈ സഖ്യത്തിന്റെ നീക്കം ബിജെപി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

3

സഖ്യം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എസ്പിക്കും എസ്ബിഎസ്പിക്കുമിടയിലെ പ്രധാന വെല്ലുവിളി സീറ്റ് വിഭജനമാണ്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് എസ്ബിഎസ്പി ദേശീയ വക്താവ് പിയൂഷ് മിശ്ര പറഞ്ഞു. ഓം പ്രകാശ് രാജ്ഭാര്‍ രൂപീകരിച്ച ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച എന്ന കൂട്ടായ്മയില്‍ അംഗങ്ങളായ ചെറുപാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും മിശ്ര പറഞ്ഞു.

4

മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടായേക്കില്ല എന്നാണ് പിയൂഷ് മിശ്ര സൂചിപ്പിച്ചത്. ഉവൈസിയുടെ പാര്‍ട്ടി പൂര്‍ണമായും മോര്‍ച്ചയുടെ ഭാഗമായിട്ടില്ല. വേണ്ടി വന്നാല്‍ അവരുമായി പിരിയുമെന്നും മിശ്ര പറഞ്ഞു. ഓം പ്രകാശ് രാജ്ഭാറും ഉവൈസിയും തമ്മില്‍ നേരത്തെ പല തവണ ചര്‍ച്ചകള്‍ നടത്തുകയും ഐക്യത്തോടെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉവൈസി മോര്‍ച്ചയുടെ ഭാഗമായിട്ടില്ല എന്നാണ് പിയൂഷ് മിശ്ര പറയുന്നത്. ഇതോടെ ഉവൈസി ഒറ്റപ്പെടുമെന്ന് ഉറപ്പായി.

5

കോണ്‍ഗ്രസ്, ബിഎസ്പി കക്ഷികളുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കില്ല എന്ന് നേരത്തെ എസ്പി നേതാവ് അഖിലേഷ് അറിയിച്ചിരുന്നു. ചെറുപാര്‍ട്ടികളുമായി സഖ്യം ചേരാനായിരുന്നു അഖിലേഷിന്റെ പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് എസ്ബിഎസ്പിയുമായി ചര്‍ച്ച നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പിലെ പുതിയ സഖ്യം സംബന്ധിച്ച് സമാജ്‌വാദി പാര്‍ട്ടി പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു.

6

നേരത്തെ ബിജെപിക്കൊപ്പമായിരുന്നു എസ്ബിഎസ്പി. ഓം പ്രകാശ് രാജ്ഭാര്‍ യോഗി സര്‍ക്കാരില്‍ മന്ത്രിയുമായി. പക്ഷേ, മതിയായ പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് സഖ്യം വിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചു. പിന്നീടാണ് മറ്റു പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ നീക്കം ആരംഭിച്ചത്. ഉവൈസിയുടെ പാര്‍ട്ടിയുമായും ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയുമായും സഖ്യം ചേരാന്‍ ച്ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടെയാണ് എസ്പിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്.

ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്‍; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം

7

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഉവൈസിയുടെ പാര്‍ട്ടി രംഗത്തെത്തിയത്. എന്നാല്‍ തനിച്ച് മല്‍സരിച്ചാല്‍ തോല്‍വി ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പാര്‍ട്ടിയായ എസ്ബിഎസ്പിയുമായി സഖ്യധാരണയുണ്ടാക്കി. തൊട്ടുപിന്നാലെ ഭീം ആര്‍മിയും ഈ സഖ്യത്തിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അതിനിടെയാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആരുമായും സഖ്യത്തിനില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. ജാതി നേതാക്കളെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+