കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ടിആര്‍എസ് തകര്‍ന്നടിയും; നേതാക്കള്‍ പാര്‍ട്ടിവിടുന്നു!! വീതംവച്ച് മറ്റുള്ളവര്‍

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. രാഷ്ട്രീയമായി അനുകൂല സാഹചര്യമാണെന്ന് കണ്ട് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭ പിരിച്ചുവിടുകയായിരുന്നു ഭരണകക്ഷിയായ ടിആര്‍എസ്. കര്‍ഷകര്‍ക്ക് കോടികള്‍ പ്രഖ്യാപിച്ച ശേഷമാണ് നിയമസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആഹ്വാനം നല്‍കിയതും.

എന്നാല്‍ പിന്നീട് ടിആര്‍സിന് കനത്ത തിരിച്ചടിയേക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറുകയാണ്. കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ഒട്ടേറെ നേതാക്കള്‍ ചേക്കേറി. ഇപ്പോള്‍ മുന്‍ മന്ത്രിയും ടിആര്‍എസ് വിട്ടിരിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

നടനും രാഷ്ട്രീയ നേതാവുമായ

നടനും രാഷ്ട്രീയ നേതാവുമായ

പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ പി ബാബു മോഹന്‍ ടിആര്‍എസ് വിട്ടു. ടിആര്‍എസിന് അക്ഷരാര്‍ഥത്തില്‍ ഞെട്ടലുണ്ടാക്കി ഇദ്ദേഹത്തിന്റെ കളംമാറ്റം. ബാബു മോഹന്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബാബു മോഹന്‍ പാര്‍ട്ടി അംഗത്വമെടുത്തത്.

പാര്‍ട്ടി വിടാന്‍ കാരണം

പാര്‍ട്ടി വിടാന്‍ കാരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടവരുടെ പട്ടിക ടിആര്‍എസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതില്‍ ബാബു മോഹന്റെ പേരില്ല. ഇദ്ദേഹം നേതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തു. മല്‍സരിക്കാന്‍ ടിക്കറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് രാജിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുന്‍ മന്ത്രിയും പ്രമുഖ നേതാവും

മുന്‍ മന്ത്രിയും പ്രമുഖ നേതാവും

അവിഭക്ത ആന്ധ്രപ്രദേശില്‍ മന്ത്രിയായിരുന്നു ബാബു മോഹന്‍. ദില്ലിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണ്‍, മറ്റു പ്രമുഖരായ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 105 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ടിആര്‍എസ് അടുത്തിടെ പുറത്തുവിട്ടിരുന്നത്.

ടിആര്‍എസിനെതിരെ മല്‍സരിക്കും

ടിആര്‍എസിനെതിരെ മല്‍സരിക്കും

ബാബു മോഹന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം. അന്തോളെയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് ടിആര്‍എസ് ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് ബാബു മോഹന്‍. ഇത്തവണ മാധ്യമപ്രവര്‍ത്തകന്‍ ക്രാന്തി കിരണിന് ഈ സീറ്റ് കൈമാറിയതാണ് ബാബു മോഹന്‍ പാര്‍ട്ടി വിടാന്‍ കാരണം.

 തെലുങ്ക് കോമഡി താരം

തെലുങ്ക് കോമഡി താരം

തെലുങ്ക് സിനിമയില്‍ കോമഡി താരമാണ് ബാബു മോഹന്‍. 1990കളിലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. ടിഡിപിയില്‍ ചേരുകയും 1998ല്‍ അന്തോളെയില്‍ നിന്ന് മല്‍സരിച്ച് ജയിക്കുകയും ചെയ്തു. 1999ലും ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു നിയമസഭയിലെത്തി. ചന്ദ്രബാബു നാഡിയു സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്നു.

വീണ്ടും മല്‍സരിക്കണം

വീണ്ടും മല്‍സരിക്കണം

2004, 2009 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജിയമായിരുന്നു ഫലം. 2014ലാണ് ടിഡിപിയില്‍ നിന്ന് രാജിവച്ച് ടിആര്‍എസില്‍ ചേര്‍ന്നത്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. ഇത്തവണയില്‍ ഇതേ മണ്ഡലത്തില്‍ മല്‍സരിക്കാമെന്ന് കരുതിയിരിക്കെയാണ് ടിആര്‍എസ് ടിക്കറ്റ് നിഷേധിച്ചത്.

ദമ്പതികളായ നേതാക്കള്‍ കോണ്‍ഗ്രസില്‍

ദമ്പതികളായ നേതാക്കള്‍ കോണ്‍ഗ്രസില്‍

കഴിഞ്ഞദിവസം ടിആര്‍എസ് എംഎല്‍എ കോണ്ട സുരേഖയും ഭര്‍ത്താവ് കോണ്ട മുരളീധര്‍ റാവുവും പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നു. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്ട മുരളീധര്‍ റാവു എംഎല്‍സി അംഗമായിരുന്നു. ഇരുവരും ഒരുമിച്ചാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ടിആര്‍എസിന് കനത്ത തിരിച്ചടിയായിരുന്നു ദമ്പതികളുടെ തീരുമാനം.

ദില്ലിയേലേക്ക് എത്തുന്നു

ദില്ലിയേലേക്ക് എത്തുന്നു

വാറങ്കല്‍ ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു സുരേഖ. ഇവരുടെ പേര് ടിആര്‍എസ് പുറത്തിറക്കിയ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതാണ് പാര്‍ട്ടി വിടാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ദില്ലിയില്‍ വച്ചാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

 മുന്‍ കോണ്‍ഗ്രസ് മന്ത്രി

മുന്‍ കോണ്‍ഗ്രസ് മന്ത്രി

ആന്ധ്ര വിഭജിക്കുന്നതിന് മുമ്പ് വൈഎസ്ആര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു സുരേഖ. വൈഎസ്ആറിന്റെ മരണ ശേഷമാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഖ വ്യക്തമാക്കി.

രമേശ് റാത്തോഡ് കോണ്‍ഗ്രസില്‍

രമേശ് റാത്തോഡ് കോണ്‍ഗ്രസില്‍

ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് രമേശ് റാത്തോഡ്. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് കണക്കുകൂട്ടല്‍. ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവായിരുന്നു രമേശ് റാത്തോഡ്. കുറച്ചുകാലം മുമ്പാണ് അദ്ദേഹം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നത്.

നേതൃത്വവുമായി ഉടക്കി

നേതൃത്വവുമായി ഉടക്കി

ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രമേശ് റാത്തോഡിന്റെ കളംമാറ്റം. കോണ്‍ഗ്രസ് ഇദ്ദേത്തിന് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ടിഡിപിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു രമേശ് റാത്തോഡ്. പിന്നീട് അദ്ദേഹം ടിആര്‍എസില്‍ ചേര്‍ന്നു. ടിആര്‍എസ് നേതൃത്വവുമായി ഉടക്കിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

 സീറ്റ് മോഹം

സീറ്റ് മോഹം

ആദിലാബാദില്‍ നിന്നുള്ള നേതാവാണ് രമേശ് റാത്തോഡ്. ഖാനാപൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടുമെന്നാണ് കരുതുന്നത്. എസ്ടി സംവരണ മണ്ഡലമാണ് ഖാനാപൂര്‍. എന്നാല്‍ സീറ്റ് മോഹിച്ചാണ് രമേശ് റാത്തോഡ് പാര്‍ട്ടി വിട്ടതെന്ന് ടിആര്‍എസ് കുറ്റപ്പെടുത്തുന്നു. ടിആര്‍എസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ രമേശ് റാത്തോഡിന്റെ പേരുണ്ടായിരുന്നില്ല.

ബാന്ദ്‌ലയും ഭൂപതിയും ശ്രീനിവാസും

ബാന്ദ്‌ലയും ഭൂപതിയും ശ്രീനിവാസും

പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്‌ല ഗണേഷും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്. സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചുഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചു

English summary
Telangana Actor-Politician P Babu Mohan Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X