Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍; കസ്റ്റഡി കാലാവധി തീര്‍ന്നു, ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയായ പി ചിദംബരത്തെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ദില്ലി കോടതി അംഗീകരിച്ചില്ല. നവംബര്‍ 13 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ചിദംബരം തിഹാര്‍ ജയിലില്‍ തുടരും. അതേസമയം, ചിദംബരം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി വ്യാഴാഴ്ച ദില്ലി ഹൈക്കോടതി പരിഗണിക്കും.

Chida

ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം നല്‍കിയിരുന്നു. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചിദംബരത്തിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയാണ് ഇന്ന് ഹാജരാക്കിയത്. വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയും ചിദംബരത്തെ ജയിലിലേക്ക് അയക്കുകയുമായിരുന്നു.

തിഹാര്‍ ജയിലില്‍ ചിദംബരത്തിന് പ്രത്യേക സെല്ലുണ്ട്. യൂറോപ്യന്‍ കക്കൂസ് സൗകര്യവുമുണ്ട്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് ലഭിക്കുന്നത്. മരുന്നുകളും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ഐഎന്‍എക്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കേന്ദ്ര ധനമന്ത്രിയായിരുന്ന വേളയില്‍ വഴിവിട്ട സഹായം നല്‍കി ഐഎന്‍എക്‌സ് മീഡിയ കമ്പനിയെ സഹായിച്ചുവെന്നാണ് ആരോപണം. സഹായം ലഭിച്ചതിലൂടെ കമ്പനി വിദേശത്ത് നിന്ന് 305 കോടി രൂപ സമാഹരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+