പഹൽഗാം ഭീകരാക്രമണം; പദ്ധതിയിട്ടത് ലക്ഷ്‌കർ കമാൻഡറെന്ന് സൂചന, മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് ഉന്നത ലഷ്‌കർ കമാൻഡറെന്ന് റിപ്പോർട്ട്. രാജ്യത്തെ ഇന്റലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം ആദ്യം പങ്കുവച്ചത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഭാഗമായ ദി റെസിസ്‌റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളാണ് ഇന്നലെ നടന്നക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ലഷ്‌കർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി എന്ന ഖാലിദ്, പാക് അധീന കശ്‌മീർ ആസ്ഥാനമായുള്ള രണ്ട് പ്രവർത്തകർ എന്നിവരാണ് കൂട്ടക്കൊലയുടെ സൂത്രധാരന്മാരെന്ന് രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ നയതന്ത്ര സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

ബുധനാഴ്‌ച പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി മോദി അടിയന്തര ചർച്ച നടത്തി.
അതിർത്തി കടന്ന് താഴ്‌വരയിലേക്ക് നുഴഞ്ഞുകയറിയവർ ഉൾപ്പെടെ അഞ്ചോ ആറോ ഭീകരർക്ക് ഇതിൽ പങ്കുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറും പിടികിട്ടാപ്പുള്ളിയുമായ ഭീകരൻ ഹാഫിസ് സയീദിന്റെ സഹായിയായ സൈഫുള്ള കസൂരിയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറിയുമായും ഇന്റലിജൻസ് ബ്യൂറോയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു. സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം ഇപ്പോൾ ശ്രീനഗറിൽ തുടരുകയാണ്.
വിനോദസഞ്ചാരികളാൽ തിരക്കേറിയ പഹൽഗാമിൽ ആക്രമണത്തെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരികുകയാണ്. രാഷ്ട്രീയ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ബുധനാഴ്‌ച ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ജമ്മു ആൻഡ് കശ്‌മീർ പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (പിഎസ്എജെകെ) ആദരസൂചകമായി മേഖലയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി, എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും നാല് അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റദ്ദാക്കലുകൾക്കും പുനഃക്രമീകരണത്തിനുമുള്ള ഫീസ് ഒഴിവാക്കാനും കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.
ചുറ്റുമുള്ള വനങ്ങളും പുൽമേടുകളും വളഞ്ഞ് സുരക്ഷാ സേന പ്രദേശത്ത് വലിയ രീതിയിൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. പതിയിരുന്ന് ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ സ്ഥലത്തിന്റെ നിരീക്ഷണം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇവരെ കണ്ടെത്തുക എളുപ്പമാവില്ല.
അതിനിടെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട കൂട്ടക്കൊലയ്ക്ക് ദിവസങ്ങൾക്ക് മുമ്പ്, നിരവധി തീവ്രവാദ നേതാക്കൾ പങ്കെടുത്ത ഒരു റാലിയിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്‌മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്‌തതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ രണ്ട്ലക്ഷ്‌കർ ഇ തൊയ്ബ ഭീകരരുടെ സ്‌മരണയ്ക്കായി ഏപ്രിൽ 18ന് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ (പിഒകെ) റാവൽകോട്ടിലെ ഖായി ഗാലയിലാണ് ഈ റാലി നടന്നതെന്നാണ് വിവരം. ജമ്മു കശ്‌മീർ യുണൈറ്റഡ് മൂവ്‌മെന്റ് (ജെകെയുഎം) എന്നറിയപ്പെടുന്ന സംഘടനയെ നയിക്കുന്ന ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അബു മൂസയാണ് ചോരപ്പുഴയൊഴുക്കാൻ ആഹ്വാനം ചെയ്‌തത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്‌തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications