Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനന്ദൻ വർധമാനെ പിടികൂടി പീഡിപ്പിച്ച പാക് സൈനികനെ വെടിവെച്ചിട്ട് ഇന്ത്യ!നുഴഞ്ഞ് കയറ്റക്കാരുടെ സഹായി

ദില്ലി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടാന്‍ സഹായിക്കുകയും പിന്നീട് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്ത പാക് സൈനികനെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വെച്ച് ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അഭിനന്ദന്‍ വര്‍ധമാന്റെ ഐഎഎഫ് വിമാനം പാകിസ്താന്‍ അതിര്‍ത്തിയില്‍ തകര്‍ന്ന് വീണപ്പോള്‍ അദ്ദേഹത്തെ പിടികൂടിയാത് അഹമ്മദ് ഖാന്‍ എന്ന ഈ പട്ടാളക്കാരന്‍ എന്നാണ് റിപ്പോര്‍ട്ടുകളെന്ന് ടൈംസ് നൗ വാര്‍ത്തയില്‍ പറയുന്നു.

പാക് സൈന്യത്തിലെ സുബേദാര്‍ ആണ് കൊല്ലപ്പെട്ട അഹമ്മദ് ഖാന്‍. പാക് ആര്‍മിയുടെ പ്രത്യേക സേനയിലാണ് ഇയാള്‍ സേവനം അനുഷ്ഠിച്ചിരുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റക്കാരെ കടത്തിവിടാനുളള ശ്രമം നടത്തുന്നതിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള നഖ്യാല്‍ സെക്ടറില്‍ വെച്ചാണ് അഹമ്മദ് ഖാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

army

ഫെബ്രുവരി 27ന് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയതിന് ശേഷം പാക് സൈന്യം പുറത്ത് വിട്ട ചിത്രങ്ങളില്‍ താടിവെച്ച അഹമ്മദ് ഖാനെ അഭിനന്ദന്റെ പിറകിലായി കാണാം. നൗഷേര, സുന്ദര്‍ബനി, പല്ലാന്‍ വാല സെക്ടറുകള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ തീവ്രവാദികളെ സഹായിക്കുന്നത് അഹമ്മദ് ഖാന്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നതിന് വേണ്ടി പാക് സൈന്യം നിയോഗിച്ചിരിക്കുന്നത് അഹമ്മദ് ഖാനെയാണ് എന്നും ടൈംസ് വാര്‍ത്തയില്‍ പറയുന്നു.

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത തീവ്രവാദ ആക്രമണത്തിന് ബലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെയാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായത്. അതിര്‍ത്തി കടന്ന് തിരിച്ചടിക്കാന്‍ എത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താനില്‍ വീഴുകയായിരുന്നു. പിന്നീട് ഇന്ത്യ ഉയര്‍ത്തിയ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്‍ അഭിനന്ദനെ തിരിച്ച് അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+