• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്താന്‍! ശ്രമം ബസുമതി ഉല്‍പ്പാദനം ഇല്ലാതാക്കല്‍

  • By Sandra

ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെയുള്ള പ്രകോപനം ശക്തമാക്കി പാകിസ്താന്‍. ഇന്ത്യയുടെ റൈസ് ബൗള്‍ എന്നറിയപ്പെടുന്ന ആര്‍എസ് പുരയിലെ നെല്‍പ്പാടങ്ങളാണ് പാകിസ്താന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ ബസുമതി വിപണിയിലേക്ക് 65 ശതമാനത്തോളം അരി സംഭാവന ചെയ്യുന്നത് കശ്മീരിലെ ബസുമതി കര്‍ഷകരാണ്.

ഇന്ത്യന്‍ അതിര്‍ത്തിയിലെ നെല്‍പ്പാടങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കശ്്മീരിലെ അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ അശോക് മല്‍ഹോത്ര ആവശ്യപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി വിളവെടുപ്പ് സീസണായ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ശക്തമായ ഷെല്ലാക്രമണം നടത്താറുണ്ടെന്ന് ഇവിടങ്ങളിലെ കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.

നശിക്കുന്നത് ഏക്കറുകളോളം വയല്‍

നശിക്കുന്നത് ഏക്കറുകളോളം വയല്‍

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണം ആരംഭിച്ചതോടെ കശ്മീരിലെ 40,000 ഏക്കറോളം വരുന്ന ബസുമതി കൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങളാണ് ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പും ഷെല്ലാക്രമണവും പതിവാക്കിയതോടെ കര്‍ഷകര്‍ ഗ്രാമങ്ങള്‍ വിട്ടുപോയതാണ് കൃഷിയ്ക്ക് തിരിച്ചടിയാവുന്നത്.

 വിളവെടുപ്പുകാലത്തെ ആക്രമണങ്ങള്‍

വിളവെടുപ്പുകാലത്തെ ആക്രമണങ്ങള്‍

കശ്മീരിലെ നെല്‍കൃഷിയെ തകര്‍ക്കാന്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് ശക്തമാക്കുന്ന രീതി പാകിസ്താന്‍ എല്ലാ വര്‍ഷവും പിന്തുടരാറുള്ള നയമാണെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന വാദം. കശ്മീരിലെ ബസുമതി ഉല്‍പ്പാദനം ഇല്ലാതാക്കി പാകിസ്താനിലെ കര്‍ഷകര്‍ക്ക് ലാഭം കൊയ്യാനുള്ള നീക്കമാണെന്നും വിലയിരുത്തുന്നുണ്ട്.

ബസുമതി കര്‍ഷകര്‍ക്ക് തിരിച്ചടി

ബസുമതി കര്‍ഷകര്‍ക്ക് തിരിച്ചടി

ബസുമതി നെല്ല് കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണാണ് ആര്‍എസ് പുരയിലെ നെല്‍പ്പാടങ്ങളിലുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്ന്- നാല് വര്‍ഷമായി വിളവെടുപ്പുകാലത്ത് പാകിസ്താന്‍ ഷെല്ലാക്രമണവും വെടിവെയ്്പും ശക്തിപ്പെടുത്തുന്നതോടെ കര്‍ഷകര്‍ക്ക് നെല്ല് വിളവെടുക്കാന്‍ കഴിയാറില്ല. ഇത് കര്‍ഷകര്‍ക്ക് പുറമേ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു.

അരി വിപണിയില്‍

അരി വിപണിയില്‍

ഒരു ഹെക്ടര്‍ ഫലഭൂയിഷ്ടമായ ഭൂമിയില്‍ നിന്ന് 20 ക്വിന്റലില്‍ കുറയാത്ത ബസുമതി അരിയാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. ഗുണമേന്മയുള്ള ഒരു ക്വിന്റല്‍ ബസുമതി അരിയ്ക്ക് 3,200 മുതല്‍ 3,500 രൂപയാണ് വിപണി വില. ഇത്തരത്തില്‍ വിളവെടുക്കാതെ പോകുന്ന ബസുമതി ഇന്ത്യയ്ക്കുണ്ടാക്കുന്നത് ഏകദേശം 125 കോടിയുടെ നഷ്ടമാണ്.

നഷ്ടപരിഹാരമില്ല, നഷ്ടം മാത്രം

നഷ്ടപരിഹാരമില്ല, നഷ്ടം മാത്രം

വര്‍ഷങ്ങളായി കശ്മീരിലെ നെല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന വിളനഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കശ്മീര്‍ സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി.

കര്‍ഷകര്‍ക്ക് തിരിച്ചടി പാക് ആക്രമണങ്ങള്‍

കര്‍ഷകര്‍ക്ക് തിരിച്ചടി പാക് ആക്രമണങ്ങള്‍

ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള പാകിസ്താന്റെ ഷെല്ലാക്രമണം ബാധിക്കുന്നത് എണ്ണൂറോളം കര്‍ഷക കുടുംബങ്ങളെയാണ്. എന്നാല്‍ സ്വരണ്‍ ലാല്‍, സര്‍പഞ്ച്, സച്ചേത് ഗര്‍ എന്നിവിടങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നം കര്‍ഷകര്‍ക്ക് ഇന്‍സെന്റീവുകള്‍ വിതരണം ചെയ്യാത്തതാണ്.

യന്ത്രങ്ങള്‍ക്ക് അനുമതിയില്ലാത്തത്

യന്ത്രങ്ങള്‍ക്ക് അനുമതിയില്ലാത്തത്

ബിഎസ്എഫിന്റെ സാന്നിധ്യമുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ നെല്‍വയലുകളില്‍ യന്ത്രങ്ങളുപയോഗിച്ച് വിളവെടുക്കാന്‍ അനുവദിക്കാത്തതും കര്‍ഷര്‍ക്ക് തിരിച്ചടിയാവുന്നു. ഇത് മൂലം വിളവെടുപ്പിന് അധികം സമയം വേണ്ടിവരുന്നതും അവസ്ഥ സങ്കീര്‍ണ്ണമാക്കുന്നു.

English summary
Pak targets rice fields across border, crops worth Rs 125 crore in danger. Kashmir farmers seeks action from governmet to save their crops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more