കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരൻ ആയുധങ്ങളുമായി ദില്ലിയിൽ പിടിയിൽ, കേരളത്തിലടക്കം പരിശോധന വ്യാപിപ്പിച്ച് എൻഐഎ

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ ഭീകരനെ ദില്ലിയില്‍ വെച്ച് പിടികൂടിയതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനത്തെ ലക്ഷ്മി നഗറില്‍ നിന്നാണ് ഭീകരനെ പിടികൂടിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ പക്കല്‍ നിന്ന് എകെ 47 തോക്കും ഗ്രനേഡും പിടിച്ചെടുത്തതായും എഎന്‍ഐ വാര്‍ത്തയില്‍ പറയുന്നു. പാകിസ്താനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് പിടിയിലായിരിക്കുന്ന ഭീകരന്‍ എന്നാണ് റിപ്പോര്‍ട്ട്.

'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

ദില്ലി പോലീസിലെ പ്രത്യേക സെല്‍ ആണ് ലക്ഷ്മി നഗറിലെ രമേഷ് പാര്‍ക്കില്‍ നിന്നും മുഹമ്മദ് അഷ്‌റഫിനെ പിടികൂടിയത്. ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഇന്ത്യക്കാരനായി കഴിയുകയായിരുന്നു. 50 റൗണ്ട് തിരയുളള രണ്ട് പിസ്റ്റളുകള്‍, 60 റൗണ്ട് തിരയുളള ഒരു എകെ 47 തോക്ക് അടക്കമുളള ആയുധങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നവരാത്രി സമയത്ത് സ്‌ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

5

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

നവരാത്രി കാലത്ത് രാജ്യതലസ്ഥാനത്ത് ആക്രമണത്തിനുളള സാധ്യത ഉണ്ടെന്നുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദില്ലി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പ്രാദേശികവാസികളുടെ സഹായത്തോടെ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ ചെറുക്കാം എന്നത് അടക്കമുളള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഇന്നലെ ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. മലയാളി അടക്കം അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിക്കുകയും ചെയ്തു.

ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

കഴിഞ്ഞ 30 മണിക്കൂറുകള്‍ക്കിടെ ഭീകരരുമായി അഞ്ചോളം ഏറ്റുമുട്ടലുകളാണ് സൈന്യം നടത്തിയത്. ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായ മുഖ്താര്‍ ഷാ അടക്കമുളള ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം അറിയിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്ത് കേരളം അടക്കം നിരവധി പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ജമ്മു കശ്മീരില്‍ പതിനാറ് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി 20 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തിലെ പരിശോധന എന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
Pak terrorist with AK 47 arrested from Laxmi Nagar by Delhi Police Special Cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X