കശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്നത് പാകിസ്താന്‍....ഇന്ത്യ തകരണം!! ഐഎസ്‌ഐ മേധാവിയുടെ വെളിപ്പെടുത്തല്‍
കശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്നത് പാകിസ്താനെന്ന് വെളിപ്പെടുത്തല്‍
ദില്ലി: കശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്നത് പാകിസ്താനാണെന്ന് മുന്‍ ഐഎസ്‌ഐ മേധാവി അസദ് ദുറാനി. അദ്ദേഹം പുതിയ പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുണ്ട്. ഇതേ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കേരളത്തിലെത്തിയെന്നും വിസാ ചട്ടം ലംഘിച്ചതിന് നാട്ടിലേക്ക് തിരിച്ചയച്ചെന്നും ഉണ്ടായിരുന്നു. കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പാകിസ്താനാണ്. വളരെ ശക്തമായിട്ടാണ് അവിടെ ഐഎസ്‌ഐ ഇടപെടല്‍ നടത്തുന്നത്. ഈ ഇടപെടല്‍ കൊണ്ട് നഷ്ടം കശ്മീരിനാണെന്നും അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ദുറാനി പറഞ്ഞു.

ഇന്ത്യക്ക് പുറത്തുള്ള തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുകയും ഇവിടെയുള്ള കശ്മീരികളെ ഇന്ത്യക്കെതിരായി യുദ്ധം ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് കശ്മീരി യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകാനുള്ള പ്രധാന കാരണം. അതേസമയം പാകിസ്താനിലുള്ള ചിലര്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് ഇന്ത്യ എപ്പോഴും തോല്‍ക്കുന്നത് കാണാനാണ് ഇഷ്ടം. അതുകൊണ്ട് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനം അവര്‍ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത് അത്യന്തികമായി ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാനാണ് സാധ്യത. അത് തടയേണ്ടത് തന്നെയാണെന്നും ദുറാനി പറയുന്നു.
അതേസമയം ഇന്ത്യയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരിക്കല്‍ പോലും ആണവയുദ്ധത്തിന് പാകിസ്താന്‍ തയ്യാറായിരുന്നില്ലെന്ന് ദുറാനി പറഞ്ഞു. ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ ഇന്ത്യയും പാകിസ്താനും പലപ്പോഴും ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ റംസാന്‍ മാസത്തില്‍ മാത്രം എന്ന രീതി പരിഹാസ്യമാണെന്നും ദുറാനി പറഞ്ഞു. അതേസമയം ഐഎസ്‌ഐ പാകിസ്താനില്‍ സഹായം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ പാകിസ്താനില്‍ വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications