കർഷക സമരത്തെ പാക് ഐഎസ്ഐ അട്ടിമറിക്കാൻ സാധ്യത, മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികൾ
ദില്ലി: കര്‍ഷകസമരം ഏഴ് മാസം തികയുന്ന ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ് കര്‍ഷകര്‍. അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്എസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ദില്ലി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ സേനകളെ പ്രകോപിപ്പിച്ച് കൊണ്ട് കര്‍ഷക സമരത്തെ അട്ടിമറിക്കാന്‍ പാകിസ്താന്‍ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് ദില്ലി പോലീസിനും വിമാനത്താവളങ്ങളുടേയും ദില്ലി മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനും അയച്ച കത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിരിക്കുന്നത് എ്ന്നാണ് റിപ്പോര്‍ട്ട്.

Recommended Video
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
സമരത്തിന്റെ ഏഴാം മാസം തികയുന്നതിന്റെ ഭാഗമായി എന്ന് കര്‍ഷക സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ ഡിഎംആര്‍സി തീരുമാനിച്ചു. വിശ്വവിദ്യാലയ, സിവില്‍ ലൈന്‍സ്, വിധാന്‍ സഭ മെട്രോ സ്‌റ്റേഷനുകളാണ് താല്‍ക്കാലികമായി അടച്ചിടുന്നത്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെ ഈ മെട്രോ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കില്ല.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ദില്ലിയില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് ദില്ലി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഇവിടേക്ക് കര്‍ഷകര്‍ റാലിയായി എത്തിയേക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ 7 മാസമായി കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരത്തിലാണ്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications