കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികൾക്കിടയിലും കർതാർപൂർ വിഷയത്തിൽ ഇന്ത്യ-പാക് ചർച്ച നടക്കുമെന്ന് പാക് സ്ഥിരീകരണം

Google Oneindia Malayalam News

ഇന്ത്യ-പാകിസ്താൻ വിഷയത്തിൽ ഒന്നിലേറെ കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്നത്. 'തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്ത്’ ഇന്ത്യയ്ക്കുമുമ്പിൽ വ്യോമപാത പൂർണമായും അടയ്ക്കാൻ ഉത്തരവിടുമെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. ഉന്നതതലത്തിൽ വിഷയം ചർച്ചചെയ്തതായും അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് പാകിസ്താനിലെ ഡോൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഭയ കേസ്; കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം, നിരസിച്ചപ്പോൾ ക്രൂര പീഡനം, ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാകിസ്താൻ പരീക്ഷിച്ചതും കഴിഞ്ഞ ദിവസങ്ങലിലായിരുന്നു. ഇന്ത്യ പാക് ബന്ധം അനുദിനം വഷളാവുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണം നടന്നത്. പരിതല മിസൈലായ ഗസ്‌നാവി ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

കർതാർപൂർ ഇടനാഴി

കർതാർപൂർ ഇടനാഴി


ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും, കർതാർപൂർ ഇടനാഴി തുറക്കുന്നതിനെക്കുറിച്ചുള്ള സാങ്കേതിക കൂടിക്കാഴ്ച നടക്കുമെന്ന് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിസ നടപടിയും പാകിസ്താൻ സ്ഥിരീകരിച്ചു. പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇന്ത്യൻ ദേശീയ കുൽഭൂഷൻ ജാദവിന് കോൺസുലർ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ടും കാര്യങ്ങൾ സംസാരിക്കുമെന്നും പാകിസ്താൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിരുത്തരവാദപരമായ ഇടപെടൽ

നിരുത്തരവാദപരമായ ഇടപെടൽ

ഇന്ത്യുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ നേതൃത്വം നടത്തിയ നിരുത്രവാദപരമായ കാര്യങ്ങളിൽ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് അന്താരാഷ്ട്രസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം


ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനെതിരേയുള്ള പാകിസ്താൻറെ പ്രസ്താവനകൾ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യ ജമ്മുകശ്മീരിൽ മനുഷ്യാവകാശലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്രവേദികളിലും ഉയർത്തുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു.

പാകിസ്താൻ നുണ പറയുന്നു

പാകിസ്താൻ നുണ പറയുന്നു

ഇന്ത്യയിൽ ജിഹാദും അക്രമവും നടത്താനുള്ള ആഹ്വാനമുൾപ്പെടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ഉയരുന്നുണ്ട്. കശ്മീരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. പാകിസ്താൻ നുണ പറയുകയാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും രവീഷ് കുമാർ‌ വ്യക്തമാക്കി.

കശ്മീരിൽ മരുന്ന് ക്ഷാമം ഇല്ല

കശ്മീരിൽ മരുന്ന് ക്ഷാമം ഇല്ല

ജമ്മുകശ്മീരിൽ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണം തെറ്റാണ്. ഒരാശുപത്രിയിലും മരുന്നുക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. മരുന്നുകിട്ടാതെ മരണങ്ങളുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ സാധാരണനില കൈവരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 10 ജില്ലയിൽ മൊബൈൽ ഫോൺ സർവീസ് സാധാരണനിലയിലായെന്നും അദ്ദേഹം വ്യക്തമാക്കി.

കുൽഭൂഷൺ ജാധവ് വിഷയം

കുൽഭൂഷൺ ജാധവ് വിഷയം


പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാധവിന് നയതന്ത്രസഹായം നൽകുന്നതിന് പാകിസ്താനുമായി ഇന്ത്യ ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്നും രവീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Pakistan confirmed a technical meeting Friday on opening the Kartarpur Corridor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X