Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധവിമാനങ്ങള്‍ മുതല്‍ മിസൈലുകള്‍ വരെ; ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നഷ്ടക്കണക്കുകള്‍ ഇങ്ങനെ..

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ സന്ദേശമായ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാനുണ്ടായത് കനത്ത നഷ്ടം. പാകിസ്ഥാന്റെ വ്യോമസേനയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് നാലു ദിവസത്തെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചത്. കോടിക്കണക്കിന് രൂപയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെ പാകിസ്ഥാന് നഷ്ടമായി. ആറ് യുദ്ധവിമാനങ്ങള്‍, രണ്ട് അത്യാധുനിക വ്യോമ നിരീക്ഷണ വിമാനങ്ങള്‍, ഒരു അമേരിക്കന്‍ നിര്‍മിത സി-130 ചരക്കുവിമാനം, 30 ലധികം മിസൈലുകള്‍, നിരവധി യുഎവികള്‍ (ഡ്രോണുകള്‍) എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.

ഇന്ത്യ പറഞ്ഞതിനേക്കാള്‍ കൂടുതല്‍, നികത്താനാകാത്ത നാശനഷ്ടം സംഭവിച്ചതായാണ് പാകിസ്ഥാന്റെ അവലോകനത്തിലും വ്യക്തമായിട്ടുള്ളത്. ഓപ്പറേഷന്‍ സിന്ദൂരിലൂടെ വ്യോമ സേനയും കരസേനയും ആക്രമിച്ച സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്ത്യ പുറത്തുവിടാത്ത സ്ഥലങ്ങളുടെ വിവരങ്ങളും പാക് രേഖകളിലുണ്ട്.

Operation Sindoor

മുന്നൂറ് കിലോമീറ്ററോളം പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള സുദര്‍ശന്‍ മിസൈലിന്റെ ആക്രമണത്തിലാണ് പാകിസ്ഥാന്റെ നിരീക്ഷണ വിമാനം തകര്‍ന്നത്. പാകിസ്ഥാനിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുന്നതിനായി ബ്രഹ്‌മോസ് അടക്കം പ്രയോഗിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമായ, ചൈനീസ് നിര്‍മിതമായ ഡ്രോണുകളും ഇന്ത്യ തകര്‍ത്തവയില്‍ ഉള്‍പ്പെടും.

മെയ് ആറ് മുതല്‍ പത്തു വരെയാണ് പോരാട്ടം നീണ്ടുനിന്നത്. കാശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടതെങ്കില്‍ ജനവാസ മേഖലകളിലേക്കാണ് പാകിസ്ഥാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനമാണ് മിസൈലുകള്‍ അതിര്‍ത്തി കടക്കാതെ തിരിച്ചുവിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+