അതിര്‍‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വേണ്ട: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താൻ

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: സുൻജ് വാൻ സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താൻ. പാക് അതിര്‍ത്തി കടന്നുള്ള റെയ്ഡോ ആക്രമണങ്ങളോ വേണ്ടെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീരിലെ സുൻജ് വാന്‍ സൈനിക ക്യാമ്പിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ‍ അ‍ഞ്ച് സൈനികരുൾപ്പെടെ പത്ത് ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈനിക ക്യാമ്പിലെ സൈനികരെയും സൈനികരുടെ കുടുംബാംഗങ്ങളേയും ലക്ഷ്യംവെച്ചായിരുന്നു ആക്രമണം നടത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ സുഞ്ച് വാൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചിരുന്നു. സൈനികരുടെ വേഷത്തിലെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇന്ത്യ പാക് അതിര്‍‍ത്തിയിൽ പാക് സൈന്യം പ്രകോപമില്ലാതെ ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടാകുന്നത്.

 പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഭീകരർ

പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഭീകരർ

പൂർ‍ണ ആയുധ ധാരികളായെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്താതെയാണ് ഇന്ത്യ ആരോപണമുന്നയിച്ചിട്ടുള്ളതെന്നാണ് പാകിസ്താൻ ഉന്നയിച്ചിട്ടുള്ള മറുവാദം. ഇന്ത്യന്‍ അധികൃതർ പാകിസ്താനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത്തരത്തിലാണെന്നും സംഭവത്തെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണ് ആരോപണം ഉന്നയിയിച്ചിട്ടുള്ളതെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൈന്യം വധിച്ച ഭീകരരിൽ‍ നിന്ന് ജെയ്ഷെ മുഹമ്മദിന്റെ പതാകയും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

 ആരോപണം ശ്രദ്ധതിരിക്കാൻ

ആരോപണം ശ്രദ്ധതിരിക്കാൻ

ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പാകിസ്താന്റെ മറ്റൊരു ആരോപണം. നിയന്ത്രണ രേഖയിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിനും പാക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ച പാകിസ്താൻ ഭൗതിക സഹായം നൽകിയെന്ന വാദങ്ങൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

 മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം

മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം

ജമ്മുകശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനങ്ങളോടുള്ള ക്രൂരതയും അവസാനിപ്പിക്കാൻ ഇന്ത്യയോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നും പാകിസ്താൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ- പാക് അതിർത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള സാഹസം കാണിക്കുന്നതിൽ‍ നിന്ന് ഇന്ത്യയോട് വിട്ടുനിൽക്കാനും പാകിസ്താൻ ആവശ്യപ്പെടുന്നു. പരിശീലനം ലഭിച്ച് ആയുധങ്ങളുമായി എത്തുന്ന ഭീകരരെ അതിര്‍ത്തി കടക്കാൻ സഹായിക്കുന്നത് പാകിസ്താനാണെന്ന വാദം ഇന്ത്യ കാലങ്ങളായി ഉന്നയിച്ചുവരുന്നതാണ്. പരിശീലനം നൽകിയ ഭീകരരെ ആയുധങ്ങള്‍ നല്‍കി അതിർത്തി കടക്കാൻ സഹായിക്കുന്നതും പാക് സൈന്യം തന്നെയാണ് വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച് ആക്രമണം നടത്തി ഭീകരർക്ക് നിയന്ത്രണരേഖ വഴി ഇന്ത്യയിലെത്തുന്നതിലുള്ള സൗകര്യമൊരുക്കയും ചെയ്തുുവരുന്നുണ്ടെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ആരോപണം.

സർജിക്കല്‍ സ്ട്രൈക്ക്

സർജിക്കല്‍ സ്ട്രൈക്ക്

2016ൽ ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യൻ സൈന്യം പാകിസ്താന് ഏറ്റവും ശക്തമായ തിരിച്ചടി നൽകിയത്. പാക് അധീന കശ്മീരിലെ ഏഴോളം ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം സർജിക്കൽ‍ സട്രൈക്കിലൂടെ ആക്രമിച്ച് കീഴടക്കിയത്. നിരവധി ഭീകരരെയയും ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു.

ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ ത്വയ്ബ!

ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ ത്വയ്ബ!


ജമ്മുകശ്മീരിലെ സുൻജ് വാൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരസംഘടന ലഷ്കർ‍ ഇ ത്വയ്ബ രംഗത്തെത്തിയിട്ടുണ്ട്. ശ്രീനഗറിലെ കരണ്‍‍ നഗറിലുള്ള സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചതിന്റെ ഉത്തരവാദിത്തവും ഭീകരസംഘ‍ടന ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സിആർപിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരരെ കണ്ടെത്തിയത്. 23 ബറ്റാലിയന്‍ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു ജവാന്‍‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു സുൻജ് വാൻ സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്.

English summary
Pakistan warned India against cross-border strikes after Indian authorities blamed Pakistan-based Jaish-e-Muhammed (JeM) for an attack on an Army camp in which soldiers and their families were targeted. Pakistan warned India against cross-border strikes after Indian authorities blamed Pakistan-based Jaish-e-Muhammed (JeM) for an attack on an Army camp in which soldiers and their families were targeted.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്