Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമമുഖ്യന്റെ കല്‍പ്പനയാല്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്നും രാജ്യത്തെ നാണക്കേടിലാക്കിയ ഒരു സംഭവം പുറത്തുവന്നു. ഗ്രാമക്കൂട്ടവും ഗ്രാമുഖ്യനുമൊക്കെ പറയുന്ന രീതിയില്‍ ജീവിക്കുന്ന കുഗ്രാമത്തില്‍ പത്തുവയസുകാരിയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

പത്തുവയസുകാരിയുടെ സഹോദരന്‍ മറ്റൊരു പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. തന്റെ സഹോദരിയെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയുമായി 25 കാരന്‍ ഗ്രാമുഖ്യനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നാട്ടുക്കൂട്ടം കൂടിയാണ് ഗ്രാമുഖ്യന്‍ ശിക്ഷ വിധിച്ചത്.

womam-abuse


ഒരാളുടെ സഹോദരിയെ മറ്റൊരാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കില്‍ തിരിച്ചും അങ്ങിനെത്തന്നെ ചെയ്യണമെന്നായിരുന്നു ഗ്രാമുഖ്യന്‍ ഉത്തരവിട്ടത്. ഇതോടെ പത്തുവയസുകാരെ വീടിനുള്ളില്‍ നിന്നും വലിച്ചിറക്ക് അടുത്തുള്ള വനത്തില്‍ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിലൂടെയായിരുന്നു പെണ്‍കുട്ടിയെ വലിച്ചുകൊണ്ടുപോയത്.

സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി ഗ്രാമമുഖ്യനെയും പ്രതിയേയും പെണ്‍കുട്ടിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തു. ഗ്രാമമുഖ്യന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ നാട്ടുകാര്‍ ആരും ധൈര്യപ്പെടാറില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരുഷന്മാര്‍ ചെയ്യുന്ന കുറ്റത്തിന് അവരുടെ വീടുകളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പറയുന്ന സംഭവം ഇതാദ്യമല്ല. പല നാട്ടുക്കൂട്ടങ്ങളും ഇത്തരത്തില്‍ ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+