Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത മരിച്ചത് തന്നെയോ? ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഒപിഎസ്; തനിപ്പകര്‍പ്പ് ദീപയ്ക്ക് പിന്തുണ

കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന് വേണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്

ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പനീര്‍ശെല്‍വം. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം അടുത്ത നീക്കം നടത്തിയത്.

ജയലളിതയുടെ മരണം സംബന്ധിച്ച് എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് പനീര്‍ശെല്‍വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ശശികലയെ ലക്ഷ്യം വച്ചാണ് ഈ അന്വേഷണം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ മാറ്റണം എന്നും പുതിയ ആളെ കണ്ടെത്തണം എന്നും പനീര്‍ശെല്‍വം പറഞ്ഞിട്ടുണ്ട്.

മരണത്തില്‍ എല്ലാവര്‍ക്കും സംശയം

ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് ഇപ്പോള്‍ പനീര്‍ശെല്‍വം പറയുന്നത്. ഇക്കാര്യം ആദ്യമായാണ് പനീര്‍ശെല്‍വം പറയുന്നത്.

കാവല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

രാജിക്കത്ത് സമര്‍പ്പിച്ച പനീര്‍ശെല്‍വം ഇപ്പോള്‍ തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രിയാണ്. ആ അധികാരം ഉപയോഗിച്ച് ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ പനീര്‍ശെല്‍വം. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.

എല്ലാ വിരലുകളും ശശികലയ്ക്ക് നേരെ

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് ഇപ്പോള്‍ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും.

തനിപ്പകര്‍ക്ക് ദീപ

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നാണ് സഹോദരപുത്രിയായ ദീപ ജയകുമാര്‍ പറഞ്ഞിരുന്നത്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ശശികലയ്‌ക്കെതിരെ മത്സരിക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു.

ദീപയെ കൂടെ കൂട്ടി കരു നീക്കാന്‍ ഒപിഎസ്

ജയലളിതയുടെ സഹോദര പുത്രിയായ ദീപയുടെ പിന്തുണ തേടുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിക്കഴിഞ്ഞു. ശശികലയെ എല്ലാ കോണുകളില്‍ നിന്നും ആക്രമിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന സൂചനയാണ് പനീര്‍ശെല്‍വം നല്‍കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രശ്‌നമാകും

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യവും പനീര്‍ശെല്‍വം ഉന്നയിച്ചു കഴിഞ്ഞു. ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണെന്നാണ് പനീര്‍ശെല്ഡവം പറയുന്നത്.

നിയമപ്രശ്‌നവും ഉണ്ട് ശശികലയ്ക്ക്

പാര്‍ട്ടി ഭരണഘടന പ്രകാരം വോട്ടെടുപ്പിലൂടെ മാത്രമേ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ ശശികലയെ അങ്ങനെയല്ല തിരഞ്ഞെടുത്തിട്ടുള്ളത്. ഇതി നിയമ പ്രശ്‌നമായി നേരത്തേയും ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കും എന്നാണ് പനീര്‍ശെല്‍വം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഗവര്‍ണര്‍ വന്നാല്‍ കാണും

ഗവര്‍ണര്‍ ചെന്നൈയില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ കാണും എന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം അറിയിച്ചു.

അമ്മയുടെ വഴിയേ സഞ്ചരിക്കും

താന്‍ രണ്ട് തവണ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതും 'അമ്മ'യുടെ ആഗ്രഹ പ്രകാരം ആയിരുന്നു. എല്ലാക്കാലത്തും താന്‍ അമ്മയുടെ വഴിയേ ആണ് സഞ്ചരിച്ചിരുന്നത് എന്നും പനീര്‍ശെല്‍വം പറഞ്ഞു.

ബിജെപി ബാന്ധവത്തിന്റെ സൂചന

ബിജെപി ബന്ധത്തിന്റെ സൂചനയും പനീര്‍ശെല്‍വം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ തമിഴ് ജനതയെ പിന്തുണക്കുന്നുണ്ട്. ആര് പിന്തുണച്ചാലും അത് സ്വീകരിക്കും എന്നാണ് പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ബിജെപിയാണ് തനിക്ക് പിറകില്‍ എന്ന് പറയുന്നത് നുണയാണെന്നും ഒപിഎസ് പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷം

നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയ്ക്കാനാവും എന്ന പ്രതീക്ഷയും പനീര്‍ശെല്‍വം പങ്കുവച്ചു. എന്നാല്‍ എത്ര എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+