കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ് പ്രതിയായി ശിക്ഷ അനുഭവിച്ച പപ്പു യാദവ് മികച്ച എംപി?

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ മികച്ച എം പിമാരുടെ കൂട്ടത്തില്‍ പപ്പു യാദവും. ആരാണീ പപ്പു യാദവ്. രാജേഷ് രഞ്ജന്‍ എന്ന് യഥാര്‍ഥ പേരുള്ള പപ്പു യാദവ് ഒരിക്കല്‍ കൊലക്കേസില്‍ വരെ പ്രതിയായിരുന്നു. അത് പക്ഷേ പഴയ കഥ. ഇന്ന് പപ്പു യാദവ് അറിയപ്പെടുന്നത് ലോക്‌സഭയിലെ മികച്ച എം പിമാരില്‍ ഒരാള്‍ എന്ന പേരിലാണ്. ബിഹാറില്‍ നിന്നുള്ള ആര്‍ ജെ ഡിയുടെ എം പിയാണ് ഈ 53കാരന്‍.

സ്വതന്ത്ര ഏജന്‍സിയായ പി ആര്‍ എസാണ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ബിഹാറില്‍ നിന്നുള്ള മികച്ച എം പിയയി പപ്പു യാദവിനെ പരാമര്‍ശിക്കുന്നത്. എം പിമാരുടെ പ്രവര്‍ത്തന മികവിനെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഏജന്‍സിയാണ് പി ആര്‍ എസ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള പതിനാറാം ലോക്‌സഭയില്‍ 57 ചര്‍ച്ചകളിലാണ് പപ്പു യാദവ് ഇതുവരെ പങ്കെടുത്തിട്ടുള്ളത്.

pappu-yadav

ഇക്കാര്യത്തില്‍ ബിഹാറില്‍ നിന്നുള്ള 40 എം പിമാരില്‍ ഏറ്റവും മുന്നിലാണ് പപ്പു യാദവിന്റെ സ്ഥാനം. ബിഹാറിലെ മധേപുരയില്‍ നിന്നാണ് ഇത്തവണ പപ്പു യാദവ് പാര്‍ലമെന്റില്‍ എത്തിയത്. എം പിയായി ഇത് അഞ്ചാമൂഴമാണ് യാദവിന്. 1998 ലാണ് സി പി എം നേതാവ് അജിത് സര്‍ക്കാരിനെ കൊന്ന കേസില്‍ പപ്പു യാദവ് ജയിലിലായത്.

2008 മുതല്‍ 2013 വരെ ജയില്‍ ശിക്ഷ അനുഭവിച്ചു. 2013ല്‍ പട്‌ന ഹൈക്കോടതിയാണ് പപ്പു യാദവിനെ കുറ്റവിമുക്തനാക്കിയത്. വടക്കന്‍ ബിഹാറിലെ ഷിയോഹറില്‍ നിന്നുള്ള ബി ജെ പി എംപിയായ രമാദേവി, ഓംപ്രകാശ് യാദവ് തുടങ്ങിയവരാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന മറ്റ് പ്രമുഖ എം പിമാര്‍. 131 ചോദ്യങ്ങളുമായി ലോക്‌സഭയിലെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ എന്ന റെക്കോര്‍ഡും ഇവരുടെ പേരിലാണ്.

English summary
According to report Pappu Yadav now among best performing MPs in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X