ദളിത് യുവാവിനെ പ്രണയിച്ചു, ആദ്യം എതിര്‍ത്തു, പഠിപ്പും നിര്‍ത്തി, ഒടുവില്‍ പിതാവ് മകളോട് ചെയ്തതിങ്ങനെ
വീട്ടില്‍ പ്രശ്‌നമായതോടെ രണ്ടുവര്‍ഷം മുന്‍പ് ഇരുവരും വീട് വിട്ട് ഒളിച്ചോടിയിരുന്നു
മൈസൂരു: ദുരഭിമാനക്കൊലകള്‍ ഓരോ ദിവസവും വര്‍ധിച്ച വരികയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും മകളെയോ മകനെയോ വരെ ആളുകള്‍ ഇത്തരത്തില്‍ കൊലപ്പെടുത്താറുണ്ട്. മൈസൂരുവില്‍ നിന്നാണ് ദുരഭിമാനക്കൊലയുടെ ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തം പിതാവ് തന്നെ കൊന്നു കളഞ്ഞിരിക്കുകയാണ്. കൊന്നതിന് ശേഷം മകളുടെ മൃതദേഹം ഇയാള്‍ കത്തിച്ച് കളയുകയും ചെയ്തതായി പോലീസ് പറഞ്ഞു. അങ്ങേയറ്റത്തെ ക്രൂരതയാണ് അരങ്ങേറിയതെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു.

പ്രണയം
വൊക്കലിഗ സമുദായക്കാരിയായ സുഷമ എന്ന പെണ്‍കുട്ടിയും ദളിത് യുവാവായ ഉമേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ ആലനഹള്ളി സ്വദേശിയാണ്. ഇവരുടേത് തീവ്ര പ്രണമായിരുന്നുവെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. ഒടുവില്‍ ഇരുവരുടെയും വീടുകളില്‍ പ്രണയത്തെ കുറിച്ച് അറിയുകയും ചെയ്തു.

ഒളിച്ചോട്ടം
വീട്ടില്‍ പ്രശ്‌നമായതോടെ രണ്ടുവര്‍ഷം മുന്‍പ് ഇരുവരും വീട് വിട്ട് ഒളിച്ചോടിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇവരെ അധികം വൈകാതെ തന്നെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. ഇരുവരോടും പരസ്പരം കാണരുതെന്നും സംസാരിക്കരുതെന്നും നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നു.

പഠിപ്പ് നിര്‍ത്തി
ഉമേഷുമായുള്ള ബന്ധം വീട്ടില്‍ അറിഞ്ഞതോടെ സുഷമയുടെ പിതാവ് കുമാര്‍ കടുത്ത ദേഷ്യത്തിലായിരുന്നു. ഇയാള്‍ സുഷമയെ തല്ലുകയും ചെയ്തിരുന്നു. എന്ത് ചെയ്തിട്ടും ഫലമില്ലെന്ന് കണ്ടതോടെ കുമാര്‍ മകളുടെ കോളേജ് വിദ്യാഭ്യാസം തടഞ്ഞു. ഇരുവരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്.

വിവാഹത്തെ എതിര്‍ത്തു
അടുത്തിടെ സുഷമയുടെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. സ്വന്തം സമുദായത്തിലെ യുവാവുമായിട്ടായിരുന്നു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സുഷമ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. താന്‍ ഉമേഷിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് തറപ്പിച്ച് പറഞ്ഞു.

ഓറഞ്ച് ജ്യൂസ്
ദേഷ്യം മനസില്‍ വച്ച് പിതാവ് തന്റെ സഹോദരന്‍ കെംപയുമായി ചേര്‍ന്ന് മകളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.ഫെബ്രുവരി 21ന് ഇവര്‍ സുഷമയ്ക്ക് ഓറഞ്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി. രാത്രിയോടെ ഇവര്‍ ദേഹ്വാസ്വാസ്ഥ്യം പ്രകടിപ്പിച്ചെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇവര്‍ തയ്യാറായില്ല.

കത്തിച്ചു കളഞ്ഞു...
മകള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം കെംപയും കുമാറും ചേര്‍ന്ന് മൃതദേഹമെടുത്ത് ഇവരുടെ പാടത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് അന്ന് രാത്രി തന്നെ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു. കേസില്‍ തങ്ങളെ സംശയമില്ലാതിരിക്കാന്‍ ഇവര്‍ കൃഷിയിടം ഉഴുതുമറിക്കുകയും ചെയ്തു.

നാട്ടുകാരുടെ ചോദ്യം
മകളെ കാണാനില്ലെന്ന് നാട്ടുകാര്‍ ചോദിച്ചതോടെ കുമാര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇതില്‍ നാട്ടുകാര്‍ സംശയം തോന്നിയിരുന്നു. കുമാറിന്റെ ബന്ധുക്കളും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസ് പരാതി നല്‍കുകയായിരുന്നു.

ഒടുവില്‍ പിടിച്ചു
പോലീസ് വന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് മകളോട് ഇയാള്‍ ചെയ്ത ക്രൂരത പുറത്തായത്. പോലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാളെ കൃഷിപാടത്തില്‍ എത്തിച്ച് തെളിവെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരനെതിരെയും കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications