കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോഴ ആരോപണം; പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി അന്വേഷിക്കും

Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാളിലെ തൃണമൂല്‍ എംപിമാര്‍ക്കെതിരെയുള്ള കോഴ ആരോപണം പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി അന്വേഷിക്കും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണം എത്തിക്‌സ് കമ്മറ്റിക്ക് വിട്ടത്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷമം പ്രഖ്യാപിക്കുന്നില്ലെങ്കില്‍ സഭയുടെ ശ്രേഷ്ഠത കാത്തു സൂക്ഷിക്കാന്‍ പാര്‍ലമെന്ററി തലത്തില്‍ അന്വേഷിക്കണം. വാജ്‌പേയ് ഭരണകാലത്ത് തെഹല്‍ക്ക ടേപ്പ് പുറത്തു വന്നപ്പോള്‍ മമത ബാനര്‍ജിയും പാര്‍ട്ടിയും ബിജെപിയില്‍ നിന്ന് പുറത്തുപോയവരാണെന്ന് സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

Mamatha Banerjee

സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഈ സംഭവത്തില്‍ ധാരണയുണ്ടായതായി സംശയിക്കുന്നതായും യെച്ചൂരി കുറ്റപ്പെടുത്തി. നാരദാ ന്യൂസാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ബംഗാളില്‍ മമത സര്‍ക്കാരിനു കീഴില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിമതികള്‍ പുറത്തു വിട്ടത്.

എന്നാല്‍ തൃണമൂല്‍ എംപി സുഗതൊ റോയ് പുറത്തുവിട്ട വീഡിയോയുടെ വിശ്വാസതയെ ചോദ്യം ചെയ്തു. എത്തിക്‌സ് കമ്മറ്റി അന്വേഷിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്ന് പണമിറക്കി നിര്‍മ്മിച്ച വീഡിയോയാണിതെന്ന് തൃണമൂല്‍ എംപി ദെരക് ഒബ്രോയും ആരോപിച്ചു.

English summary
Parliament ethics committee will probe Trinamool mp scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X