ആദ്യദിനം തന്നെ പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന ഉയര്‍ത്തി ഇന്ത്യാ നേതാക്കള്‍
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ എംപിമാര്‍ ഒരുമിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ലമെന്റ് വളപ്പില്‍ ഒത്തുചേര്‍ന്ന ഇന്ത്യാ സഖ്യ നേതാക്കള്‍ പ്രതിഷേധം നടത്തി. നേരത്തെ ഗാന്ധിജിയുടേയും അംബേദ്കറുടേയും പ്രതിമ സ്ഥാപിച്ചത് പ്രധാനപ്പെട്ട സ്ഥലങ്ങളിലായിരുന്നു.
എന്നാല്‍ ഈ പ്രതിമകളെല്ലാം നേരത്തെയുണ്ടായിരുന്ന സ്ഥലത്ത് നിന്ന് പ്രാധാന്യമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് പ്രതിപക്ഷം ആദ്യ ദിവസം തന്നെ പ്രതിഷേധിക്കാന്‍ കാരണം. ഭരണഘടന ഉയര്‍ത്തി പിടിച്ച് കൊണ്ട് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ചാണ് സഭയിലെത്തിയത്. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല എന്നാണ് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍, നിയമനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം തുടങ്ങി നിരവധി മേഖലകളില്‍ എന്‍ഡിഎ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്. അതേസമയം ലോക്സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചിട്ടുണ്ട്.
ഏഴ് തവണ ബിജെപി എംപിയായ ഭര്‍തൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത ഭര്‍തൃഹരി മഹ്താബിന് മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനോട് പ്രതിപക്ഷം സഹകരിക്കുന്നുണ്ട്.
അതിനിടെ പ്രോടെം സ്പീക്കറുടെ സഹായ പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറിയിരുന്നു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചണ് തീരുമാനം. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഡിഎംകെയിലെ ടി ആര് ബാലു, കൊടിക്കുന്നില്‍ സുരേഷ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ എന്നിവരാണ് ഉണ്ടായിരുന്നത്.
എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനാണ് പ്രോടേം സ്പീക്കാറാകാനുള്ള യോഗ്യത എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ 2004 ല്‍ കൊടിക്കുന്നില്‍ സുരേഷ് പരാജയപ്പെട്ടതാണ് എന്നും തുടര്‍ച്ചയായി എംപി സ്ഥാനത്തിരുന്ന വ്യക്തിയല്ല അദ്ദേഹം എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായിരുന്ന അംഗത്തെയാണ് സാധാരണയായി ഈ സ്ഥാനത്തേക്ക് നിയമിക്കാറുള്ളത്.
എന്നാല്‍ ഇത് ലിഖിതമായ ഒരു നിയമം അല്ല. അതിനാല്‍ തന്നെ ചില അവസരങ്ങളില്‍ ഈ കീഴ്വഴക്കങ്ങള് ലംഘിക്കപ്പെടാറുമുണ്ട്. പ്രോടേം സ്പീക്കറായ ഭര്‍തൃഹരി മഹ്താബ് ഒഡീഷയില്‍ നിന്നുള്ള ബിജെപി എംപിയാണ്. ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്താബ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ നവീന്‍ പട്നായിക്കിന്റെ ബിജെഡിക്കൊപ്പമായിരുന്നു ഭര്‍തൃഹരി.
എന്നാല്‍ പിന്നീട് പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെഡി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. കട്ടക്കില്‍ നിന്ന് ഏഴ് തവണ മഹ്താബ് ലോക്സഭയിലേക്ക തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ആറ് തവണയും ബിജെഡി അംഗമായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മേല്‍നോട്ടം വഹിക്കുകയും സ്പീക്കറുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമാണ് പ്രോടെം സ്പീക്കര്‍ക്കുള്ളത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭക്കുള്ളില്‍ കോണ്‍ഗ്രസ് വെല്ലുവിളിച്ച് കൊണ്ടിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. നരേന്ദ്ര മോദിക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും 18-ാം ലോക്സഭ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തന്റെ പരാമര്‍ശങ്ങളില്‍ പതിവുപോലെ വിഷയങ്ങളെ വഴിതിരിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത് എന്നും ജയ്റാം രമേശ് പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications