മണിപ്പൂരില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും തടസ്സപ്പെട്ടു, ലോക്‌സഭ തിങ്കളാഴ്ച്ച വരെ പിരിഞ്ഞു
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഇരുസഭകളും പിരിഞ്ഞു. ലോക്‌സഭ തിങ്കളാഴ്ച്ച വരെയാണ് പിരിഞ്ഞത്. രാജ്യസഭ 2.30 വരെയും പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഗൗരവം കാണിക്കുന്നില്ല. അവര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുകയാണ്. ചര്‍ച്ചകള്‍ അതിലൂടെ നടക്കുന്നില്ല. ഈ വിഷയത്തില്‍ അവര്‍ ഗൗരവം കാണിക്കണം. ചര്‍ച്ചകള്‍ നടക്കാന്‍ അനുവദിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇതിന് പിന്നാലെ ബഹളം ശക്തമായി. തുടര്‍ന്ന് പന്ത്രണ്ട് മണി വരെ സഭ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ബഹളം തുടര്‍ന്നതോടെ തിങ്കളാഴ്ച്ചത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭയിലെ സാഹചര്യവും സമാനമായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കും ക്രൂരമായ കാര്യമാണ് നടന്നത്. തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതാണ് ഈ സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സംസാരിച്ചതാണ്. നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ബിജെപി എംപി ഹേമ മാലിനി പറഞ്ഞു.

വലിയ ലോക്‌സഭയില്‍ തുടര്‍ച്ചയായ മുദ്രാവാക്യം വിളികളായിരുന്നു പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്. മണിപ്പൂരിലെ സംഘര്‍ഷമാണ് മുദ്രാവാക്യങ്ങളില്‍ നിറഞ്ഞ് നിന്നത്. ഇതിനിടെ ബിജെപി എംപിമാര്‍ പാര്‍ലമെന്റിന്റെ പുറത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപത്താണ് പ്രതിഷേധം. രാജസ്ഥാനിലെ ബിജെപി എംപിമാര്‍ സംസ്ഥാനത്തെ സ്ത്രീകളുടെയും, ദളിതുകളുടെയും സുരക്ഷാ പ്രശ്‌നമായിരുന്നു ഇവര്‍ ഉന്നയിച്ചത്.
പാര്‍ലമെന്ററി കാര്യ മന്ത്രിയും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാവാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന കടുത്ത വാശിയിലായിരുന്നു. പ്രതിപക്ഷം. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അവരുടെ നേതാവ് ലോക്‌സഭയിലെ അംഗമല്ലാത്തത് കൊണ്ടാണോ ഈ പ്രതിഷേധമെന്നും അനുരാഗ് താക്കൂര്‍ ചോദിച്ചു. മണിപ്പൂര്‍ അക്രമത്തില്‍ നിന്ന് പുറത്തുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. എല്ലാ വിഭാഗം ആളുകളും മണിപ്പൂരില്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ വിവാദ വീഡിയോയില്‍ താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രസ്താവന ഇറക്കണം. സ്വന്തം വസതിക്ക് പുറത്താണ് അദ്ദേഹം പ്രസ്താവന നടത്തിയത്. അത് പാര്‍ലമെന്റിലാണ് അദ്ദേഹം നടത്തേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ എത്ര പെട്ടെന്ന് മാറ്റണമെന്ന് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications