സസ്‌പെന്‍ഷനെതിരെ മാര്‍ച്ച്, സഭയില്‍ ചര്‍ച്ചയില്ലെന്ന് രാഹുല്‍, പാര്‍ലമെന്റില്‍ ഇന്ന് സംഭവിച്ചത്
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ മാര്‍ച്ച്. പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷനെതിരെയായിരുന്നു മാര്‍ച്ച്. മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി അതിരൂക്ഷമായി ഇന്ന് വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ തുടര്‍ച്ചയായി പാസാക്കി കൊണ്ടിരിക്കുകയാണ്. ഇങ്ങനെയല്ല പാര്‍ലമെന്റ് നടത്തേണ്ടത്. പ്രധാനമന്ത്രിയാണെങ്കില്‍ സഭയിലേക്ക് വരാറേയില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും സംസാരിക്കാന്‍ പ്രതിപക്ഷത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യകരമായ മരണമാണെന്നും രാഹുല്‍ പറഞ്ഞു.

പന്ത്രണ്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് തുല്യമാണ്. അവര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. പ്രാധാന്യമുള്ള പല വിഷയങ്ങളെയും കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി വര്‍ധിപ്പിക്കാനുള്ള ബില്ലും പാര്‍ലമെന്റില്‍ ഇന്ന് പാസാക്കി. അഞ്ച് വര്‍ഷമായിട്ടാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് രണ്ട് വര്‍ഷമായിരുന്നു. രാജ്യസഭയില്‍ ദില്ലി സ്‌പെഷ്യല്‍ ഫോഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ പാസാക്കി. നേരത്തെ ഈ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. ഡിസംബര്‍ ഒന്‍പതിനാണ് ലോക്‌സഭയില്‍ പാസാക്കിയത്.
അതേസമയം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ വിവരിച്ചു. ആന്ധ്രപ്രദേശ്-ഒഡീഷ, ഹരിയാ-ഹിമാചല്‍ പ്രദേശ്, ലഡാക്ക്-ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര-കര്‍ണാടക, അസം-അരുണാചല്‍ പ്രദേശ്, അസം-നാഗാലാന്‍ഡ്, അസം-മേഘാലയ, അസം-മിസോറം, എന്നീ സംസ്ഥാനങ്ങള്‍ തമ്മിലാണ് പ്രശ്‌നങ്ങളെന്നും സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 8.81 ലക്ഷം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. തെലങ്കാന രാഷ്ട്രസമിതി എംപി കോട്ട പ്രഭാകര്‍ റെഡ്ഡിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മറുപടി നല്‍കിയത്.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സഭയെ അറിയിച്ചു. ഓഗസ്റ്റ് 2019 മുതല്‍ കശ്മീരിലെ സുരക്ഷാ സാഹചര്യം ഒരുപാട് മെച്ചപ്പെട്ടതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. തീവ്രവാദ ആക്രമണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം 206 ഭീകരാക്രമണങ്ങളാണ് കശ്മീരില്‍ നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications