വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ബില്ലായി കൊണ്ട് വന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. കോണ്‍ഗ്രസ് പാസാക്കിയ ബില്‍ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധീര്‍ രഞ്ജന്‍ ചൗധരി സംസാരിച്ചതിന് ശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് സഭ 10 മിനിറ്റ് സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

അതേസമയം വനിതാ സംവരണ ബില്‍ നിയമമാകുന്നതോടെ ഇത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് വനിതാ സംവരണ ബില്ലിലെ വ്യവസ്ഥ.
നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം എല്‍ എ മാര്‍ ഉണ്ടാകും. നിലവിില്‍ 11 പേരാണ് വനിതകളായി കേരള നിയമസഭയില്‍ ഉള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ എം എല്‍ എമാരാണ് ഉള്ളത്. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം പിമാരില്‍ ആറ് പേര്‍ വനിതകളാകും.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വനിതാ മുന്നേറ്റത്തിലെ ഏറ്റവും വലിയ ചുവടുവെപ്പാണിത് എന്ന് മോദി പറഞ്ഞു. തനിക്ക് മുമ്പുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഈ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഷങ്ങളായി സ്ത്രീ സംവരണത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും എന്നാല്‍ തങ്ങള്‍ക്ക് ചരിത്രത്തിന് തിരക്കഥയൊരുക്കിയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Click it and Unblock the Notifications