Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ട്ടിക്കിള്‍ 370, ജിഎസ്ടി, ഒരു റാങ്ക് ഒരു പെന്‍ഷന്‍.. പാർലമെന്റിലെ ചരിത്ര നിമിഷങ്ങൾ ഓർത്ത് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: പ്രത്യേക സഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുന്‍പായി നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നടത്തിയ അവസാന പ്രസംഗത്തില്‍ തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുളളതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ദൈര്‍ഘ്യമേറിയ പ്രസംഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 മുതല്‍ ജിഎസ്ടിയും ഒരു റാങ്ക് ഒരു പെന്‍ഷന്‍ അടക്കമുളള തീരുമാനങ്ങള്‍ മോദി പ്രതിപാദിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധിച്ചുവെന്ന് ഈ പാര്‍ലമെന്റ് മന്ദിരം അഭിമാനത്തോടെ പറയും. ജിഎസ്ടി നിയമം പാസ്സാക്കിയത് ഇവിടെയാണ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ സാധ്യമാക്കി. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം എന്നത് തര്‍ക്കം കൂടാതെ പാസ്സാക്കി. ഈ മന്ദിരത്തോട് യാത്ര പറയുക എന്നത് വൈകാരികമായ ഒരു മുഹൂര്‍ത്തമാണ്. നിരവധി കയ്പ്പും മധുരവും നിറഞ്ഞ ഓര്‍മ്മകളുണ്ട്. ഇവിടെ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കുടുംബം പോലെ ആയിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

Narendra Modi

പാര്‍ലമെന്റിന് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായി. അത് ഒരു കെട്ടിടത്തിന് നേര്‍ക്കുളള ആക്രമണം ആയിരുന്നില്ല. നമ്മുടെ ആത്മാവിന് നേര്‍ക്ക്, ജനാധിപത്യത്തിന് നേര്‍ക്കുളള ആക്രമണം ആയിരുന്നു. ആ സംഭവം രാജ്യം ഒരിക്കലും മറക്കില്ല, അന്നത്തെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തേയും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യ ലോകത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നും ഇത് പുതിയ കരുത്തിന്റെ രൂപമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയെ കുറിച്ചും മോദി പരാമര്‍ശിച്ചു. ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അവകാശികള്‍ ഏതെങ്കിലും ഒരു നേതാവോ പാര്‍ട്ടിയോ അല്ലെന്നും രാജ്യത്തെ 140 കോടി ജനങ്ങള്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ജി20 ഉച്ചകോടിയുടെ വിജയത്തെ എല്ലാവരും ഒരുപോലെ ഇന്ന് അഭിനന്ദിച്ചു. എല്ലാവര്‍ക്കും നന്ദി. ജി20യുടെ വിജയം രാജ്യത്തെ 140 കോടി ജനങ്ങളുടേതുമാണ്. അത് ഇന്ത്യയുടെ വിജയം ആണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതോ വ്യക്തിയുടേതോ അല്ല. അത് നമ്മള്‍ എല്ലാവരും ഒരുപോലെ ആഘോഷിക്കേണ്ട വിജയമാണ്. ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോള്‍ ആഫ്രിക്കന്‍ യൂണിയന്‍ ജി20യില്‍ അംഗമായതില്‍ അഭിമാനിക്കാം'' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+