Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റില്‍ ഇന്ന്: പരിഗണനയ്ക്ക് വരുന്നത് നിരവധി ബില്ലുകള്‍, പ്രതിഷേധം തുടർന്ന് പ്രതിപക്ഷം

ദില്ലി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) മേധാവിമാരുടെ കാലാവധി നീട്ടുന്ന ബില്‍ ഇന്ന് പാർലമെന്റിന്റ പരിഗണനയ്ക്ക് എത്തും. പ്രതിപക്ഷം ഇതിനോടകം തന്നെ ബില്ലിനെതിരെ എതിർപ്പ് വ്യക്തമാക്കിയതിനാല്‍ പാർലമെന്റ് ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി. അതേസമയം, ശീതകാല സമ്മേളനത്തിൽ നിന്ന് തങ്ങളുടേതായ പന്ത്രണ്ടുപേരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പടേയുള്ള എംപിമാർ സസ്പെന്ഡ് ചെയ്യപ്പെട്ടത്. ക്ഷമ ചോദിച്ചാല്‍ നടപടി പിന്‍വലിക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ ഇതിനെ എംപിമാർ തള്ളി. പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോക്‌സഭയും രാജ്യസഭയും ഇന്നലേയും നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ന രാജ്യസഭയിലെ പ്രതിപക്ഷ കക്ഷികളെല്ലാം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ധര്‍ണയിരിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സമരം.

parliament

ഭരണഘടനയും നടപടിക്രമങ്ങളും ലംഘിച്ച് സമ്മേളന കാലയളവിലൂടനീളം സസ്‌പെൻഡ് ചെയ്ത 12 എംപിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ രാജ്യസഭയിലെ എല്ലാ പ്രതിപക്ഷ എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ദിവസം മുഴുവൻ ഇരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട്.

ണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍

കേന്ദ്ര വിജിലൻസ് കമ്മീഷൻ (ഭേദഗതി) ബിൽ 2021, ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ 2021 എന്നീ രണ്ട് ബില്ലുകൾ കഴിഞ്ഞ ആഴ്ച കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിച്ചിരുന്നു. എതിർപ്പുകൾ അവഗണിച്ച് രണ്ടും ബുധനാഴ്ച വീണ്ടും പരിഗണിക്കുകയും പാസാക്കുകയും ചെയ്യും. ബില്ലുകൾ ജനാധിപത്യവിരുദ്ധമാണെന്നും സർക്കാർ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഞ്ച് വർഷം വരെ കാലാവധി നീട്ടുന്നതിനെ കോൺഗ്രസ്, ടിഎംസി തുടങ്ങിയ പാർട്ടികൾ എതിർക്കും. 24 പ്രതിപക്ഷ എംപിമാർ ഇതിനകം ബില്ലുകളിൽ നിയമപരമായ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ബില്ലുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തുന്നത് 'സ്ട്രീംലൈനിംഗ് നടപടി'യാണെന്നാമ് സർക്കാർ വാദം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ലോക്‌സഭയിൽ അംഗബലം ഉള്ളതിനാൽ എതിർപ്പുകൾക്കിടയിലും രണ്ട് ബില്ലുകളും പാസാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച അധോസഭയിൽ ചൂടേറിയ തർക്കങ്ങളും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും വാക്കൗട്ടും പ്രതീക്ഷിക്കാം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ എംപിമാരായ എംപിമാരായ കനിമൊഴി കരുണാനിധിയും എൻ കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമുള്ള ബില്ലും ഇന്ന് സഭയില്‍ വന്നേക്കും. ദേശീയ വാടക ഗർഭധാരണ ബോർഡ്, സംസ്ഥാന വാടക ഗർഭധാരണ ബോർഡുകൾ എന്നിവ രൂപീകരിക്കുന്നതിനുള്ള ബില്ലിലും കൂടുതൽ പരിഗണന ഉണ്ടാകും, വാടക ഗർഭധാരണ രീതിയും പ്രക്രിയയും നിയന്ത്രിക്കുന്നതിന് ഉചിതമായ അധികാരികളെ നിയമിക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്.

അതേസമയം, ബി ജെ പി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പാര്‍ലമെന്റിലെ ഹാജര്‍ നില, മണ്ഡലത്തിലെ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാണിച്ചാണ് എംപിമാരെ പ്രധാനമന്ത്രി താക്കീത് ചെയ്തത്. സ്വയം വിലയിരുത്തി പ്രവര്‍ത്തിക്കാന്‍ എംപിമാർ തയ്യാറാവണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളാനും അദ്ദേഹം എം.പിമാരെ ഓര്‍മിപ്പിച്ചു. അംബേദ്കര്‍ സെന്ററില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+