• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ ഭേദഗതി നിയമം; സർക്കാരിനെ ന്യായീകരിച്ച് അനുപം ഖേർ, "അയ്യേ" എന്ന് പരിഹസിച്ച് നടി പാർവ്വതി

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന നടൻ അനുപം ഖേറിനെ പരിഹസിച്ച് നടി പാർവ്വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. അയ്യേ എന്നായിരുന്നു അനുപം ഖേറിന്‍റെ വീഡിയോയ്ക്ക് പാര്‍വ്വതിയുടെ പ്രതികരണം. എല്ലാ ഇന്ത്യാക്കാരോടും എനിക്ക് പറയാനുളളത് എന്ന കുറിപ്പോടെ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കായിരുന്നു പാര്‍വ്വതിയുടെ പരിഹാസം ലഭിച്ചത്.

നേരത്തെ തന്നെ സര്‍ക്കാരിനെ പിന്തുണച്ച് പലഘട്ടങ്ങളിലും അനുപം ഖേര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പൗരത്വ ഭഏദഗതി നിയമത്തെ പിന്തുണച്ചും രംഗത്ത് എത്തിയതോടെയാണ് പാർവ്വതിയുടെ പരിഹാസം. ചിലര്‍ രാജ്യത്തിന‍്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു വീഡിയോയില്‍ അനുപം ഖേര്‍ പറഞ്ഞത്. അവര്‍ അസിഹ്ഷുണതയുടെ വക്താക്കള്‍ ആണെന്നും അവരെ തിരിച്ചറിയണം എന്നായിരുന്നു വീഡിയോയിൽ അനുപം ഖേർ വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രാന്‍ഡ് ഹയാറ്റില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സംഗീതസംവിധായകന്‍ അനു മാലിക്, ഗായകരായ കൈലാഷ് ഖേര്‍, ഷാന്‍, ടി-സീരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാര്‍, ചലച്ചിത്ര പ്രവര്‍ത്തകരായ വിപുല്‍ ഷാ, കുനാല്‍ കോഹ്ലി, അഭിഷേക് കപൂര്‍, നടി ഉര്‍വശി റൗട്ടേല, എഴുത്തുകാരന്‍ റീന റാത്തോഡ് എന്നിവരുള്‍പ്പെടെയുള്ള നിരവധി ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

ബിജെപി പ്രചാരണം

ബിജെപി പ്രചാരണം

രാജ്യവ്യാപകമായി കേന്ദ്രനയത്തിന് ശരിയായ വ്യാഖ്യാനവും പിന്തുണയുമാണ് ബോളിവുഡ് നടന്മാര്‍ നല്‍കുന്നതെന്നുള്ള പ്രചാരണം നേരത്തെ ബിജെപി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ബോളിവുഡ് താരകങ്ങളുടെ പിന്തുണയ്ക്കുവേണ്ടിയുള്ള ഡിന്നർ പാർട്ടിയായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ ചില താരങ്ങൾ പൈരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നത്.

മുംബൈയിൽ നടന്ന പ്രതിഷേധം

മുംബൈയിൽ നടന്ന പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രംഗത്ത് എത്തിയ നടിയായിരുന്നു പാർവ്വതി തിരുവോത്ത്. മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പാർവ്വതി പങ്കെടുത്തിരുന്നു. ഓംഗസ്റ്റ് ക്രാന്തി മൈതാനിയിൽ പ്രതിഷേധവുമായി നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. ഈ പരിപാടിയിലാണ് പാർവ്വതിയും പങ്കെടുത്തിരുന്നത്.

കേന്ദ്രം പിറകോട്ടില്ല

കേന്ദ്രം പിറകോട്ടില്ല

അതേസമയം വിവാദങ്ങളും പ്രതിഷേധവും നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെ കേന്ദ്രത്തിന്റെ നീക്കം

നിയമത്തിന്റെ ചട്ടങ്ങള്‍ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്. മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മതപീഡനത്തെ തുടര്‍ന്ന് 2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നൽകുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

English summary
Parvathy Thiruvoth criticizes Anupam kher for support CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X